കോട്ടയം: സംസ്ഥാനത്ത് എഥനോൾ അടങ്ങിയ പെട്രോളിെൻറ വിതരണം ആരംഭിച്ചത് വേണ്ടത്ര മുൻകരുതലില്ലാതെയെന്ന് പമ്പ് ഉടമകൾ. പമ്പുകളിൽ ഇതിനാവശ്യമായ സജ്ജീകരണം ഒരുക്കാത്തതിനാൽ വെള്ളം ചേർന്ന പെട്രോളെന്ന സംശയം വ്യാപകമായി ഉയരുന്നുണ്ട്. ഇത് പമ്പ് ഉടമകൾക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവിസ് സൊസൈറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.കേന്ദ്ര സർക്കാറിെൻറ പ്രകൃതി സൗഹൃദ ഇന്ധന സംരംഭത്തിെൻറ ഭാഗമായി 10 ശതമാനം എഥനോൾ ചേർത്ത പെട്രോളാണ് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. സാധാരണ പെട്രോളിൽ ജലാംശം ഉണ്ടെങ്കിൽ പ്രത്യേക പാളിയായി ടാങ്കുകളുടെ താഴെ അടിയും. എന്നാൽ, എഥനോൾ കലർന്ന പെട്രോളിൽ ജലം ലയിച്ചുചേരും. ഇത് വെള്ളം എൻജിനിൽ വേഗത്തിൽ എത്തുന്ന സാഹചര്യമുണ്ടാകുമെന്ന് ഇവർ പറയുന്നു.
എഥനോൾ വെള്ളവുമായി കലർന്നാൽ വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ ബുദ്ധിമുട്ട് നേരിടും. വാഹനം കഴുകുമ്പോഴും മഴയത്തും ഇന്ധന ടാങ്കിലേക്ക് ഒട്ടും വെള്ളം ഇറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇവർ പറഞ്ഞു.
പെേട്രാൾ പമ്പുകളിലെ ടാങ്കുകളിലും വെള്ളത്തിെൻറ അംശമുണ്ടാകുന്നതും പ്രതിസന്ധി സൃഷ്ടിക്കും. അന്തരീക്ഷത്തിലെ ഈർപ്പത്തിൽനിന്നുപോലും പമ്പിലെ ടാങ്കിൽ ജലാംശം എത്താം. ഇതാണ് വെള്ളം ചേർന്ന പെട്രോളെന്ന തെറ്റിദ്ധാരണക്ക് കാരണം.
പമ്പുകളിലെ ജലാംശം പൂർണമായി നീക്കി ആവശ്യമായ മുൻകരുതലുകളൊന്നും സ്വീകരിക്കാതെയാണ് സംസ്ഥാനത്ത് എണ്ണക്കമ്പനികൾ ഇതിെൻറ വിതരണം ആരംഭിച്ചിരിക്കുന്നത്. പെട്രോൾ പമ്പുകളിലെ ടാങ്കിൽ ചെറിയതോതിൽപോലും ജലാംശം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ചുമതല എണ്ണക്കമ്പനികൾക്കാണ്.
എന്നാൽ, വേണ്ടത്ര സജ്ജീകരണമൊന്നും ഇവർ ഒരുക്കിയിട്ടില്ല. വലിയതോതിൽ മഴ ലഭിക്കുന്ന കേരളത്തിൽ ഇത് പ്രായോഗികമല്ല. അല്ലെങ്കിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം. തമിഴ്നാട്ടിൽ എഥനോൾ പെട്രോൾ പിൻവലിച്ചതായും ഇവർ പറഞ്ഞു. കേരളത്തിലും മുമ്പ് ഇത് നൽകിയിരുന്നെങ്കിലും പിന്നീട് നിർത്തിവെക്കുകയായിരുന്നു.
കരിമ്പ് കർഷകർക്ക് നേട്ടം, അസംസ്കൃത എണ്ണ ഇറക്കുമതി കുറക്കൽ, മലിനീകരണം കുറക്കൽ എന്നിവയാണ് പെട്രോളിൽ എഥനോൾ ചേർക്കുന്നത് കൊണ്ടുള്ള മെച്ചം. 2025ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ ചേർക്കാനാണ് ഊർജ മന്ത്രാലയത്തിെൻറ തീരുമാനം.
വാർത്തസമ്മേളനത്തിൽ സൊസൈറ്റി ചെയർമാൻ എ.എം. സജി, വൈസ് ചെയർമാൻ ബിബിൻ ബാബു, എം.ആർ. രാജേന്ദ്രൻ നായർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.