ബാലികയെ പീഡിപ്പിച്ചയാൾക്ക് 20 വർഷം കഠിന തടവ്

ഇരിങ്ങാലക്കുട: പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും 1.20 ലക്ഷം രൂപ പിഴയും. നാട്ടിക ചേർക്കര സ്വദേശി ചേന്നംകാട് വീട്ടിൽ ഗണേശനെയാണ് (63) ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷൽ കോടതി (പോക്സൊ) ജഡ്ജി കെ.പി. പ്രദീപ് കുമാർ ശിക്ഷിച്ചത്. വിധി വന്നതിന് പിന്നാലെ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കോടതിയിൽ വിഷവുമായി എത്തിയ ഇയാൾ വിധി കേട്ടയുടനെ അത് കഴിക്കുകയായിരുന്നു. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗണേശന്‍റെ അവസ്ഥ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. പിഴത്തുക അടച്ചില്ലെങ്കിൽ രണ്ടു വർഷവും ഒമ്പതു മാസവും കൂടി ശിക്ഷ അനുഭവിക്കണം. വലപ്പാട് എസ്.ഐ ആയിരുന്ന ഇ.ആർ. ബൈജു രജിസ്റ്റർ ചെയ്ത കേസ് സി.ഐ ടി.കെ. ഷൈജു ആണ് അന്വേഷിച്ചത്.

Tags:    
News Summary - Punishment for rape case victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.