കൽപറ്റ: ആളപായങ്ങളും കോടികളുടെ നഷ്ടവും വരുത്തിയ പുത്തുമല ദുരന്തത്തിൽ ദുരിതാശ്വാസം മുതൽ പുനധിവാസ പ്രവർത്തനം വരെ അഴിമതിയിൽ മുങ്ങിയതായി ആേരാപിച്ച് യു.ഡി.എഫ് മേപ്പാടി പഞ്ചായത്ത് കമ്മിറ്റി വിജിലൻസനിന് പരാതി നൽകി. നിരവധി ക്രമക്കേടുകൾ നടന്നതായി യു.ഡി.എഫ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പഞ്ചായത്തിൽനിന്നും റവന്യൂവകുപ്പിൽനിന്നും സാമ്പത്തികം കൈപ്പറ്റിയത് സി.പി.എമ്മിെൻറ പ്രവർത്തകനായ കരാറുകാരനാണെന്നും യു.ഡി.എഫ് ചെയർമാൻ ടി. ഹംസ, കൺവീനർ ബി. സുരേഷ്ബാബു എന്നിവർ പറഞ്ഞു. എല്ലാ ടെൻഡറുകളും കരാറുകളും ഒരാൾതന്നെ നിർവഹിക്കുന്നതിൽ ദുരൂഹതയുണ്ട്. പഞ്ചായത്തിനെതിരെയും യു.ഡി.എഫ് നേതാക്കൾ ആരോപണം ഉന്നയിച്ചു.
സർക്കാർ മൗനം പാലിക്കുകയും പഞ്ചായത്ത് ഒത്താശ ചെയ്യുകയും ചെയ്യുേമ്പാൾ പുത്തുമല പുനധിവാസംതന്നെ വിവാദത്തിലാണെന്ന് അവർ പറഞ്ഞു. ദുരന്തമുണ്ടായപ്പോൾ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്തുന്നതിന് നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ പലരും സൗജന്യമായി വിട്ടുനൽകിയിരുന്നു. എന്നാൽ, ഇവയുടെ വാടകയിനത്തിൽ മൂന്നു ലക്ഷത്തിലേറെ രൂപ കരാറുകാരൻ കൈപ്പറ്റി. ഇതിനെക്കുറിച്ച് വിജലൻസ് അന്വേഷിക്കണം.
തോടുകളിലും റോഡുകളിലും അടിഞ്ഞുകൂടിയ മണ്ണ് മാറ്റുന്നതിന് 4.80 ലക്ഷം രൂപ ടെൻഡർ പോലും ഇല്ലാതെ നൽകി. പച്ചക്കാട് പ്രദേശത്തെ കർഷകരുടെ സ്ഥലത്തുനിന്ന് ഒഴുകി വന്ന കോടിക്കണക്കിനു രൂപയുടെ മരവും വിറകുകളും 1,75,000 രൂപക്ക് വിൽപന നടത്തിയതിൽ ഗുരുതര അഴിമതിയുണ്ട്. 12 ലോഡ് മരം കടത്തി. ബാക്കി മരങ്ങൾ കടത്തുന്നത് തൽക്കാലം കലക്ടർ തടഞ്ഞിട്ടുണ്ട്. ടെൻഡർ നടപടികൾ പാലിക്കാതെയാണ് മരങ്ങൾ നൽകിയത്. ദുരന്ത ബാധിതർ ഇപ്പോഴും വീടും സ്ഥലവും ഇല്ലാതെ കഷ്ടപ്പെടുകയാണ്. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് പൂത്തകൊല്ലയിൽ എസ്റ്റേറ്റ് ഭൂമിയിലെ ഏഴ് ഏക്കറിൽനിന്ന് തേയിലച്ചെടികൾ പറിച്ചു മാറ്റിയിട്ടുണ്ട്. ഈ വകയിൽ 1,75,000 രൂപ കരാറുകരൻ കൈപ്പറ്റി.
ടെൻഡർ നടപടികൾക്ക് ഗ്രാമപഞ്ചാത്ത് ഭരണസമിതിയുടെ അംഗീകാരം നേടിയിട്ടില്ല. മണ്ണ്, മണൽ തുടങ്ങിയവ നീക്കുന്നതിന് 55 ലക്ഷം രൂപയും കരാറുകാരന് നൽകി. ഇതിനു പുറമെ ഒരു നടപടി ക്രമവും പാലിക്കാതെ ദുരിതാശ്വാസം പ്രവർത്തനങ്ങളുടെ പേരിൽ ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ടെന്നും യു.ഡി.എഫ് ഭാരവാഹികൾ പറഞ്ഞു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.കെ. അഷ്റഫും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ആരോപണങ്ങൾ അടിസ്ഥാനരഹിതം - പഞ്ചായത്ത് പ്രസിഡൻറ്
മേപ്പാടി: പുത്തുമല ദുരിതാശ്വാസം മുതൽ പുനരധിവാസം വരെ അഴിമതിയിൽ മുങ്ങിയെന്ന യു.ഡി.എഫ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സഹദ് പറഞ്ഞു. റോഡ്, തോട് തടസ്സങ്ങൾ നീക്കുന്ന ഒരു പ്രവൃത്തി മാത്രമാണ് പഞ്ചായത്ത് നടത്തിയത്. ടെൻഡർ ക്ഷണിച്ച് രണ്ടു പത്രങ്ങളിൽ പരസ്യം നൽകി.
യു.ഡി.എഫ് ആരോപിക്കുന്ന കരാറുകാരൻ ഉൾപ്പെടെ അഞ്ചു പേർ പെങ്കടുത്തു. ഇതിൽ അഞ്ചുപേർക്കും പ്രവൃത്തികൾ നൽകി. മറ്റു പ്രവൃത്തികൾ എല്ലാം റവന്യൂ, വനം വകുപ്പുകളുടെ പരിധിയിൽ വരുന്നതാണ്. അതിന് ഗ്രാമ പഞ്ചായത്തുമായി ബന്ധമില്ല- അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.