ചൂരൽമല: നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ മൃതദേഹം പരിപാലിക്കാൻ പൊന്നാനിയിൽനിന്ന് ഓടിയെത്തിയതാണ് ഇരുപത്തിയൊന്നുകാരിയായ ശിഫ ഷെറിൻ. ചെറിയ പ്രായത്തിൽതന്നെ പ്രയാസവും മനോവിഷമവുണ്ടാക്കുന്ന ഇത്തരമൊരു സന്നദ്ധ പ്രവർത്തനത്തിന് മുൻകൈയെടുക്കാനുള്ള ധൈര്യം ലഭിച്ചത് തന്റെ പ്രവർത്തന പരിചയം കൊണ്ടാണെന്ന് ഈ മിടുക്കി പറയുന്നു.
14 വയസ്സ് മുതൽതന്നെ നാട്ടിലെയും കുടുംബങ്ങളിലെയും മയ്യിത്ത് പരിപാലനത്തിന് സഹായിച്ചത് ദുരന്തമുഖത്തും കർമനിരതയാവാൻ ശിഫക്ക് കരുത്തായി. മാറഞ്ചേരി പുളിക്കടവിലെ തെക്കേക്കരയിൽ ശിഹാബിന്റെയും ഹസീനയുടെയും മകളാണ്. സേവനസന്നദ്ധ പ്രവൃത്തിക്ക് പ്രചോദനമായത് വല്യുമ്മയായ മറിയക്കുട്ടിയാണ്. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിൽനിന്ന് മൾട്ടി മീഡിയയിൽ ബിരുദപഠനം പൂർത്തിയാക്കിയ ശിഫ പൊന്നാനിയിലെ ടീം വെൽഫെയറിനൊപ്പമാണ് മേപ്പാടിയിലെത്തിയത്. മേപ്പാടിയിലെ കമ്യൂണിറ്റി ഹാളിലെ മോർച്ചറിയിലായിരുന്നു സേവനം. ദുരന്ത ഭൂമിയിൽ പിടഞ്ഞു മരിച്ച അനേകം പേർക്കായി ഇത്തരമൊരു സേവനം ചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ശിഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.