സൂക്ഷ്മപരിശോധന പൂർത്തിയായി, പുതുപ്പള്ളിയിൽ ചിത്രം തെളിഞ്ഞു; മൂന്ന് പേരുടെ പത്രിക തള്ളി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ മത്സരരംഗത്ത് ഏഴുപേർ. പത്തുപേർ നാമനിർദേശ പത്രികകൾ സമർപ്പിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനയിൽ പ്രധാനപാർട്ടികളുടെ ഡമ്മിസ്ഥാനാർഥികൾ ഉൾപ്പെടെ മൂന്ന് പേരുടെ പത്രികകൾ തള്ളി.

ചാണ്ടി ഉമ്മൻ (കോൺഗ്രസ്), ജെയ്ക് സി. തോമസ്(സി.പി.എം), ജി. ലിജിൻലാൽ(ബി.ജെ.പി), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), പി.കെ. ദേവദാസ് (സ്വതന്ത്രൻ), സന്തോഷ് ജോസഫ് (സ്വത.), ഷാജി (സ്വത.) എന്നിവരുടെ പത്രികകളാണ്സ്വീകരിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച് റെക്കോഡിടാൻ ശ്രമിക്കുന്ന ഡോ. കെ. പദ്മരാജൻ, സി.പി.എം ഡമ്മി സ്ഥാനാർഥി റെജി സഖറിയ, ബി.ജെ.പിയുടെ മഞ്ജു എസ്. നായർ എന്നിവരുടെ പത്രികകളാണ് തള്ളിയത്. 21ന് വൈകുന്നേരം മൂന്ന് വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. അതിന്ശേഷമേ അവസാന മത്സരചിത്രം വ്യക്തമാകൂ.

പത്രികയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് ഒപ്പിട്ട തീയതി സംബന്ധിച്ച് ബി.ജെ.പി ആക്ഷേപം ഉന്നയിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണ്ട് പത്രിക അംഗീകരിച്ചു. വരണാധികാരിയായ ആർ.ഡി.ഒ. വിനോദ്‌രാജിന്‍റെ ഓഫിസിൽ വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു സൂക്ഷ്മപരിശോധന. പൊതുനിരീക്ഷകൻ യുഗൽ കിഷോർ പന്തിന്‍റെ സാന്നിധ്യത്തിലായിരുന്നു സൂക്ഷ്മപരിശോധന. 

Tags:    
News Summary - Puthuppally bye election scrutiny completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.