കൊച്ചി: പുതുവൈപ്പിൽ ഇന്ത്യൻ ഒായിൽ കോർപറേഷെൻറ (െഎ.ഒ.സി) എൽ.പി.ജി പ്ലാൻറിനെതിരായ ജനകീയ സമരത്തിനുനേരെ പൊലീസ് നരനായാട്ട്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ളവരെ നിർദയം തല്ലിച്ചതച്ചു. നൂറോളം പേർക്ക് പരിക്കേറ്റു. മുപ്പതോളം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പേത്താടെയാണ് സംഭവം. പത്ത് വർഷമായി പ്രദേശവാസികൾ നടത്തിവരുന്ന പ്രതിഷേധ സമരം പ്ലാൻറിെൻറ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിനെത്തുടർന്ന് ഒരാഴ്ച മുമ്പാണ് ശക്തമാക്കിയത്. വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിഷയം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്നും ദേശീയ ഹരിത ട്രൈബ്യൂണലിെൻറ അന്തിമ വിധി വരുംവരെ പ്ലാൻറിെൻറ നിർമാണം നിർത്തിവെപ്പിക്കാമെന്നും ഉറപ്പ് നൽകിയിരുന്നു.
ഇതോടെ, സമരത്തിന് താൽക്കാലിക വിരാമമായി. എന്നാൽ, ഉറപ്പ് ലംഘിച്ച് ഞായറാഴ്ച രാവിലെ പൊലീസ് സംരക്ഷണത്തിൽ നിർമാണജോലികൾക്ക് ശ്രമിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. മുപ്പത്തിഅഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികൾ പ്ലാൻറിൽ എത്തിയെന്നറിഞ്ഞ സമരസമിതി കവാടം ഉപരോധിച്ചു. ഇതിനിടെ പ്ലാൻറിെൻറ മതിൽക്കെട്ടിനുള്ളിൽനിന്നും തിരിച്ചും കല്ലേറുണ്ടായി. സമരക്കാരാണ് കല്ലെറിഞ്ഞതെന്ന് പൊലീസും പ്ലാൻറിൽനിന്നാണെന്ന് സമരക്കാരും പറയുന്നു. പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ച സമരക്കാരെ ഡിവൈ.എസ്.പി വിജയകുമാറിെൻറ നേതൃത്വത്തിൽ പൊലീസ് നിഷ്ഠൂരമായാണ് നേരിട്ടത്.
ഞായറാഴ്ചയായതിനാൽ വിദ്യാർഥികളടക്കം സമരത്തിനെത്തിയിരുന്നു. സ്ത്രീകളും കുട്ടികളും വയോധികരുമടക്കമുള്ളവരെ പൊലീസ് വളഞ്ഞിട്ട് ആക്രമിച്ചു. റോഡരികിൽ കണ്ടുനിന്നവർക്കും അടികിട്ടി. നിലത്തുവീണവരെ വളഞ്ഞിട്ട് തല്ലി വലിച്ചിഴച്ചു. പ്രാണരക്ഷാർത്ഥം ഒാടിയവരെ പിന്തുടർന്ന് അടിച്ചുവീഴ്ത്തി. രംഗം കണ്ട് ഭയന്ന്്വിറച്ച കുട്ടികൾ വാവിട്ട് നിലവിളിച്ചു. മക്കളെ തല്ലുന്നതുകണ്ട് തടയാനെത്തിയ പ്രായമായ സ്ത്രീകളെയും വെറുതെവിട്ടില്ല. ഇരുനൂറോളം സമരക്കാർ അറസ്റ്റിലായി. ചോരവാർന്ന നിലയിലാണ് പലരെയും പൊലീസ് വാഹനത്തിൽ കയറ്റിയത്. കളമശ്ശേരി എ.ആർ ക്യാമ്പിലെത്തിച്ച ഇവരെ പൊലീസ് ബലം പ്രയോഗിച്ചാണ് വാഹനത്തിൽനിന്ന് ഇറക്കിയത്.
മതാപിതാക്കൾ അറസ്റ്റിലായതോടെ പെൺകുട്ടികളടക്കം സമീപത്തെ വീടുകളിൽ അഭയം തേടി.എറണാകുളം ജനറൽ ആശുപത്രിയിൽ കഴിയുന്ന 22 പേരിൽ വൈപ്പിൻ സ്വദേശികളായ സാബു, ഷീല ഗിരീഷ്, ബൈജു, വിനു എന്നിവർക്ക് സാരമായ പരിക്കുണ്ട്. കെ.വി. തോമസ് എം.പി, ഹൈബി ഇൗഡൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ്, ഡൊമിനിക് പ്രസേൻറഷൻ തുടങ്ങിയവർ സമരക്കാർക്ക് െഎക്യദാർഢ്യവുമായി സ്ഥലത്തെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, സ്ഥലം എം.എൽ.എ എസ്. ശർമ എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.വെള്ളിയാഴ്ച പുതുവൈപ്പിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ (ഡി.സി.പി) യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ സമരക്കാർക്ക് നേരെ നടന്ന പൊലീസ് അഴിഞ്ഞാട്ടത്തിെൻറ തുടർച്ചയാണ് ഞായറാഴ്ചയും കണ്ടത്. യുവാക്കളെ വലിച്ചിഴച്ചും കൈക്കുഞ്ഞുങ്ങളുമായെത്തിയ സ്ത്രീകളെ ഭീഷണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡി.സി.പിക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സമരസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.