ആലപ്പുഴ: പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപറേഷെൻറ എൽ.പി.ജി പ്ലാൻറിനെതിരായ സമരം ജനകീയ സമരമാണോ അല്ലയോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് മന്ത്രി ജി. സുധാകരൻ. താൻ ഒറ്റക്ക് പറയേണ്ട കാര്യമല്ല ഇത്. ഗ്യാസ് എല്ലാവർക്കും ആവശ്യമുള്ളതാണ്. സമരത്തിന് എതിരായോ അനുകൂലമായോ സംസാരിക്കാൻ താനിെല്ലന്നു മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രശ്നം തീർക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ചർച്ച ചെയ്ത് പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്. പ്ലാൻറിെൻറ പ്രവർത്തനം നിർത്തിവെച്ചാൽ കേരളത്തിൽ പാചകവാതക പ്രശ്നം ഉണ്ടാകും. സംസ്ഥാനത്ത് കുറഞ്ഞ വിലയ്ക്ക് പാചകവാതകം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിെൻറ ഭാഗമായുള്ള സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.