നിലമ്പൂർ: വ്യാപാര ആവശ‍്യങ്ങൾക്കായി ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലേക്ക് പോയ പി.വി. അൻവർ എം.എൽ.എ വീണ്ടും ഫേസ്ബുക് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നിലമ്പുർ എം.എൽ.എയുടെ അസാന്നിധ‍്യം ചർച്ചയായിരുന്നു. ഇത് യു.ഡി.എഫ് കേന്ദ്രങ്ങൾ രാഷ്ട്രീയ ആയുധമാക്കുന്നതിനിടെയാണ് അൻവർ വീണ്ടും വിഡിയോയിലെത്തിയത്.
''തെരഞ്ഞെടുപ്പ് നിശ്ചയിക്കപ്പെട്ടതോടെ എം.എൽ.എയെ കാണാനില്ലെന്ന വാർത്തകൾ രാഷ്ട്രീയ എതിരാളികൾ ആഘോഷിക്കുന്നു. ഇല്ലാതാക്കാൻ ശ്രമിച്ചവർക്കാണ് എന്നെ കാണാൻ കൂടുതൽ ആഗ്രഹം. പത്താം തീയ്യതിയോടെ ഇവിടുന്ന് പുറപ്പെട്ട് 11ാം തീയതി ഞാൻ നാട്ടിലെത്തും.തെരഞ്ഞെടുപ്പ് രംഗത്ത് ഇടതുമുന്നണിയോടൊപ്പം സജീവമായി ഉണ്ടാകും. മറ്റുള്ള കാര്യങ്ങൾ വിശദീകരിക്കും'' -അൻവർ ഫേസ്ബുക് വിഡിയോയിൽ പറഞ്ഞു.
ബിസിനസ് ആവശ്യത്തിനുള്ള അൻവറിന്‍റെ വിദേശയാത്രയിൽ അസ്വാഭാവികതയില്ലെന്ന് മലപ്പുറം ജില്ല സി.പി.എം നേതൃത്വം വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.