നിലമ്പൂർ: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും എം.എൽ.എയെ കാണുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്കിടെ ഫേസ്ബുക് വിഡിയോയിൽ വീണ്ടും പ്രത്യക്ഷപ്പെട്ട് പി.വി അൻവർ എം.എൽ.എ. പശ്ചിമ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ നിന്നാണ് അൻവർ വിഡിയോയിലെത്തിയത്.
ഒന്നും പ്രതീക്ഷിക്കാതെയാണ് രാഷ്ട്രീയത്തിലെത്തിയതെന്നും വർഷത്തിൽ മൂന്ന് ലക്ഷത്തിെൻറ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിൻ അലവൻസ് എന്നിവ മാത്രമാണ് സർക്കാറിൽനിന്ന് സ്വീകരിച്ചതെന്നും എം.എൽ.എ പറയുന്നു. 35 വർഷത്തെ തെൻറ അധ്വാനവും മാതാപിതാക്കളിൽനിന്ന് ലഭിച്ച സ്വത്തുക്കളും ഉൾപ്പെടുന്ന വ്യാപാര സ്ഥാപനങ്ങൾ കുറച്ച് മാസങ്ങളായി അടച്ചുപൂട്ടേണ്ട അവസ്ഥയാണ്. ഓരോ മാസവും ഓരോ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നു. വരുമാനം നിലച്ചു.
സ്വത്തുണ്ടായിട്ടും ബാധ്യതകൾ വീട്ടാൻ കഴിയാത്ത നിർഭാഗ്യവാനാണ് താനെന്നും അദ്ദേഹം പറയുന്നു. പി.വി. അൻവറിെൻറ ഭൂമി നിയമപരമല്ലെന്നും വാങ്ങിയാൽ കേസിൽ ഉൾപ്പെടുമെന്നും പ്രചരിപ്പിക്കുന്നു. ബാധ്യത തീർക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അവസാന മൂന്നുമാസം പശ്ചിമ ആഫ്രിക്കയിൽ അധ്വാനിക്കേണ്ടി വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസം തന്നെയാണ് ആഫ്രിക്കയിലേക്ക് പോയതെന്നും അൻവർ കൂട്ടിച്ചേർത്തു.
പശ്ചിമ ആഫ്രിക്കയിൽ എന്താണ് ചെയ്യുന്നതെന്നതെന്ന് വരും വിഡിയോകളിൽ പറയുന്നതാണെന്നും അൻവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.