നിലമ്പൂർ: വ്യാപാര ആവശ‍്യങ്ങൾക്കായി വിദേശത്തേക്ക് പോയ പി.വി. അൻവർ എം.എൽ.എ ഒരാഴ്ചക്കകം നാട്ടിലെത്തും. എം.എൽ.എ പേഴ്സനൽ സ്റ്റാഫ് അംഗങ്ങളാണ് ഇക്കാര്യമറിയിച്ചത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും എം.എൽ.എയുടെ അസാന്നിധ‍്യം ചർച്ചയായിരുന്നു. എം.എൽ.എ ഉടൻ മടങ്ങിവരുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസും പറഞ്ഞു. ബിസിനസ് ആവശ്യത്തിനുള്ള വിദേശയാത്രയിൽ അസ്വാഭാവികതയില്ലെന്നും ജില്ല നേതൃത്വം വിശദീകരിച്ചു.
രണ്ട് മാസത്തിലധികമായി ആഫ്രിക്കയിലാണുള്ളതെന്നും ഉടൻ തിരിച്ചുവരുമെന്നും അടുത്തിടെ എം.എൽ.എയും വ്യക്തമാക്കിയിരുന്നു. പാർട്ടി ആവശ‍്യപ്പെട്ടാൽ നിലമ്പൂരിൽ വീണ്ടും മത്സരരംഗത്തുണ്ടാവുമെന്നും നിലമ്പൂരിലെ ജനങ്ങൾക്ക് തന്നിൽ പൂർണവിശ്വാസമുണ്ടെന്നും എം.എൽ.എ അറിയിച്ചതായി പേഴ്സനൽ സ്റ്റാഫംഗം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.