കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ബന്ധുവിെൻറ മലപ്പുറം ചീങ്കണ്ണിപ്പാലയിലെ ഭൂമിയിലെ തടയണയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഭൂവുടമക്ക് കഴിഞ്ഞിട്ടില്ല െന്ന് ഹൈകോടതി. തടയണ പൊളിക്കാനുള്ള ജില്ല കലക്ടറുടെ ഉത്തരവിനെതിരെ അൻവറിെൻറ ഭാര് യാപിതാവ് അബ്ദുൽ ലത്തീഫ് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ചിെൻറ നിരീക്ഷണം. വെള്ളം ഒഴുക്കിവിടാൻ മലപ്പുറം ജില്ല ജിയോളജിസ്റ്റ് നിർദേശിച്ച നടപടികൾ ഉടൻ നടപ്പാക്കുമെന്ന് ഹരജിക്കാരൻ ഉറപ്പുനൽകിയതിനെത്തുടർന്ന് ഹരജി മേയ് 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
അനധികൃതമായി നിർമിച്ച തടയണയിൽ വെള്ളം കെട്ടിനിർത്തുന്നത് മഴക്കാലത്ത് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നും ഇൗ ഭൂമിക്കു താഴെയുള്ള കോളനിയിലെ ജനങ്ങളുടെ ജീവിതം അപകടത്തിലാക്കുമെന്നും ജിയോളജിസ്റ്റ് ഉൾപ്പെടെയുള്ളവർ റിപ്പോർട്ട് നൽകിയിരുന്നു. ഇതേതുടർന്നാണ് തടയണ തുറന്നുവിടാൻ ഹൈകോടതി ഏപ്രിൽ 10 ന് ഉത്തരവിട്ടത്.
ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോൾ തടയണയിലെ വെള്ളം ഏറക്കുെറ പൂർണമായും തുറന്നുവിട്ടെങ്കിലും കനത്ത മഴയും നീരൊഴുക്കുമുണ്ടായാൽ വീണ്ടും വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുണ്ടെന്ന് ജില്ല ജിയോളജിസ്റ്റ് അറിയിച്ചു. തടയണയുടെ മധ്യഭാഗം താഴെ ഒരുമീറ്റർ നീളത്തിലും മുകളിൽ ആറുമീറ്റർ നീളത്തിലും പൊളിച്ചു കളഞ്ഞാണ് വെള്ളം ഒഴുക്കിക്കളഞ്ഞതെന്നും ജിയോളജിസ്റ്റ് വ്യക്തമാക്കി. തുടർന്നാണ് കനത്ത മഴയിൽ വെള്ളം കെട്ടിനിൽക്കില്ലെന്ന് ഉറപ്പാക്കുന്ന തരത്തിൽ തടയണ കൂടുതൽ പൊളിച്ചുമാറ്റുന്നതിൽ ഹരജിക്കാരൻ പരാജയപ്പെട്ടെന്ന് കോടതി അഭിപ്രായപ്പെട്ടത്.
ജൂൺ ആദ്യവാരം മൺസൂൺ തുടങ്ങുമെന്നതിനാൽ മേയ് 30നകം തടയണയിലെ വെള്ളം പൂർണമായും ഒഴുക്കിവിടണമെന്ന് കേസ് പരിഗണിക്കവേ കോടതി വാക്കാൽ പറഞ്ഞു. ഇത് നേരത്തേ പറഞ്ഞിട്ടും എന്താണ് ചെയ്യാത്തത്. കഴിഞ്ഞ പ്രളയത്തിൽനിന്ന് പാഠം പഠിച്ചില്ലേ. തടയണമൂലം അപകടമുണ്ടാക്കണമോയെന്ന് ആരാഞ്ഞ കോടതി മറ്റൊരു ദുരന്തം വരുത്തിെവക്കരുതെന്നും നടപടിയെടുക്കാൻ നിർബന്ധിതരാക്കരുതെന്നും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.