എടക്കര (മലപ്പുറം): പി.വി. അന്‍വര്‍ എം.എല്‍.എയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയും മേലേ മുണ്ടേരി സ്വദേശിയുമായ കുന്നുമ്മല്‍ അബ്ദു (51), മുണ്ടേകുടിയില്‍ ഷിനോജ് (37) എന്നിവരെയാണ് പോത്തുകല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ മുണ്ടേരി അങ്ങാടിയിലാണ് സംഭവം. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കുടുംബയോഗത്തില്‍ പങ്കെടുത്ത ശേഷം മുണ്ടേരിയിലെ ഒരു കുടുംബത്തെ കാണാനത്തെിയ എം.എല്‍.എയുടെ വാഹനത്തിന് മുന്നില്‍ ബൈക്കിലത്തെിയ രണ്ടുപേര്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നു. പിന്നീട് കൂടുതല്‍ പേരെത്തി എം.എല്‍.എയെ വാഹനത്തില്‍നിന്ന് വലിച്ചിറക്കാന്‍ ശ്രമിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതി.
തടയാന്‍ ശ്രമിച്ച ഗണ്‍മാനെയും കൈയേറ്റം ചെയ്തതായി എം.എല്‍.എ പറയുന്നു. രാത്രി എന്തിനിവിടെ വന്നു, ഈ സമയത്ത് ഇവിടെ കണ്ടാല്‍ കൊന്നുകളയുമെന്നുമൊക്കെ ഭീഷണിപ്പെടുത്തിയതായും ഇവരുടെ പക്കല്‍ ആയുധങ്ങളുണ്ടായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
നിലമ്പൂരിലെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട എനിക്ക് രാത്രി പത്തുമണി കഴിഞ്ഞാല്‍ മണ്ഡലത്തിലൂടെ സഞ്ചാര സ്വാതന്ത്ര്യമില്ല. 'മുണ്ടേരി ആര്യാടെൻറ തട്ടകമാണെന്ന് അറിയില്ലേ.. ഇവിടെനിന്നും ജീവനോടെ പോകില്ല' എന്ന ഭീഷണിയും മുഴക്കിയതായും പി.വി. അന്‍വര്‍ പറഞ്ഞു. പരാജയ ഭീതിയുണ്ടെങ്കില്‍ അക്രമമാകരുത് മറുപടിയെന്നും കാലം മാറി ജനങ്ങള്‍ ഇന്ന് എന്നോടൊപ്പമുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതേസമയം, അര്‍ധരാത്രി മുണ്ടേരിയിലെ കോളനിയിലേക്ക് വന്നതെന്തിനെന്ന് അന്വേഷിക്കുക മാത്രമാണ് പ്രവര്‍ത്തകര്‍ ചെയ്തതെന്നും കൈയേറ്റം ചെയ്തെന്ന എം.എല്‍.എയുടെ വാദം രാഷ്ര്ടീയ പുകമറ സൃഷ്ടിക്കുക മാത്രമാണെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. അര്‍ധരാത്രി ഉള്‍ഗ്രാമത്തിലെ കോളനിയില്‍ എം.എല്‍.എ എത്തിയത് ദുരുദ്ദേശത്തോടെയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.