മലപ്പുറം: എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്നും തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണെന്നും പി.വി. അൻവർ എം.എൽ.എ. എം.എൽ.എ എന്ന മൂന്നക്ഷരം ജനങ്ങൾ തന്നതാണ്. രാജിവെക്കുമെന്ന പൂതിവെച്ച് ആരും നിൽക്കേണ്ട. മരിച്ചുവീഴും വരെ ഈ ഒന്നേമുക്കാൽ കൊല്ലം ഞാൻ ഉണ്ടെങ്കിൽ ഞാൻ എം.എൽ.എ ആയിട്ടുണ്ടാകുമെന്നും അൻവർ പറഞ്ഞു.
ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം നടത്തും. ജനങ്ങളോട് എല്ലാം പറയും. ഞാൻ ആരുടെയും ഊര കണ്ടിട്ടല്ല നടക്കുന്നത്. ഞാൻ ഈ നാട്ടിലെ സാധാരണ മനുഷ്യരെയും ഈ സഖാക്കളെയും കണ്ടിട്ടാണ് നടക്കുന്നത്. ഞാൻ കയറുകയാണെങ്കിൽ നാട്ടിലെ ജനങ്ങളുടെ ഊരയിലേ കയറുകയുള്ളൂ. ഞാൻ പണ്ടും ഇപ്പോഴും പൂർണ സ്വതന്ത്രനാണ്. ഇനി സി.പി.എമ്മിന്റെ പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്നും നിയമസഭയിൽ പ്രത്യേക േബ്ലാക്കായ ഇരിക്കുമെന്നും അൻവർ പറഞ്ഞു. ഇത്രയും ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് എങ്ങനെയാണ് നിയമസഭയിൽ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കുകയെന്ന് ചോദിച്ചപ്പോൾ അവരേക്കാൾ ഉളുപ്പിൽ നിൽക്കുമെന്നായിരുന്നു മറുപടി.
മന്ത്രി മുഹമ്മദ് റിയാസിനെതിരെയും അൻവർ ആരോപണങ്ങൾ ഉന്നയിച്ചു. ഒരു റിയാസിനെ ഉണ്ടാക്കാനല്ല ഈ പാർട്ടി പ്രവർത്തിക്കുന്നത്. ആ നിയാസിനെയും ബാക്കിയുള്ളവരെയും താങ്ങിനിർത്താനല്ല കമ്യൂണിസ്റ്റ് പാർട്ടി. ഒരു റിയാസ് മതിയോയെന്ന് സഖാക്കൾ ആലോചിക്കട്ടെ, അവർ തീരുമാനിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.