പി.വി.ശ്രീനിജനെ സ്പോട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കും

കൊച്ചി: പി.വി.ശ്രീനിജൻ എം.എൽ.എയെ സ്പോട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ സി.പി.എം ജില്ലാ കമ്മറ്റി യോഗത്തിൽ തീരുമാനം. കേരള ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷൻ ട്രയൽസ് തടഞ്ഞത് വൻ വിവാദമായിരുന്നു. ട്രയല്‍സ് നടക്കുന്ന കൊച്ചി പനമ്പള്ളി നഗറിലെ ഗ്രൗണ്ടിന്റെ ഗേറ്റ് എം.എൽ.എ ഇടപ്പെട്ട് പൂട്ടിയതാണ് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്.

എട്ട് മാസത്തെ വാടക കുടിശിക തരാനുണ്ടെന്ന് ആരോപിച്ചാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷൻ കൂടിയായ പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ നടപടി. എന്നാൽ, ഗേറ്റ് അടച്ചത് താനല്ലെന്നും, ഇന്ന് തുറന്നുകൊടുക്കേണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്ന് ശ്രീനിജൻ വിശദീകരിച്ചിരുന്നെങ്കിലും പഴയകാല ഫുട്ബാൾ താരങ്ങളുൾപ്പെടെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - PV Srinijan will be removed from the post of Sports Council district president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.