കൊച്ചി: ചിപ്പില്ലാത്ത പി.വി.സി ജി കാർഡിൽ ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും നൽകാനുള്ള തീരുമാനത്തിൽ സർക്കാറിന് നടപടി തുടരാമെന്ന് ഹൈകോടതി.
ലൈസൻസിനും ആർ.സിക്കും ചിപ്പുള്ള സ്മാർട്ട് ഒപ്റ്റിക്കൽ കാർഡിന് പകരം പി.വി.സി ജി കാർഡ് ഉപയോഗിക്കാൻ തീരുമാനിച്ചെന്ന് സർക്കാർ സത്യവാങ്മൂലത്തിലൂടെ അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. അതേസമയം, കോടതിയെ വിവരം അറിയിച്ച ശേഷം മാത്രമേ ഇതുസംബന്ധിച്ച ടെൻഡർ അന്തിമമാക്കാവൂവെന്ന് കോടതി നിർദേശിച്ചു.
ഡൽഹി കേന്ദ്രമായ റോസ്മെർത്ത സൊലൂഷൻസ് നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി തീർപ്പാകും വരെ ടെൻഡർ നോട്ടീസിനെ തുടർന്നുള്ള നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം പരിഗണിക്കവെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതി നിർദേശ പ്രകാരം സ്മാർട്ട് ഒപ്റ്റിക്കൽ കാർഡ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സംബന്ധിച്ച വിഷയത്തിൽ ട്രാൻസ്പോർട്ട് ജോയന്റ് സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഹരജി ഫെബ്രുവരി 28ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.