തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളോടും ദേശീയ ഉദ്യാ നങ്ങളോടും ചേർന്നുള്ള അടച്ചുപൂട്ടിയ അറുപതോളം പാറമടകൾ വീണ്ടും ത ുറക്കാൻ നീക്കം. ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിെൻറ മറവിൽ കേന്ദ്ര വന്‍ യജീവി ബോർഡിനെ പഴിചാരിയാണ് ക്വാറിഉടമകളുടെ ശ്രമം. ഹൈകോടതി ഉത് തരവിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകാതിരുന്നതും അവർക്ക് തു ണയായി. വന്യജീവിസങ്കേതങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിൽ പാറമടകൾക്ക് ദേശീയ വന്യജീവി ബോർഡിെൻറ അനുമതി വേണമെന്നായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിെൻറ 2009ലെ ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേരളത്തിൽ ഇത് നടപ്പാക്കിയത്. ഇതോടെ സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളോടുചേർന്ന അറുപതോളം പാറമടകൾക്ക് പൂട്ടുവീണു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരിസ്ഥിതിലോലമേഖലയിൽ പാറമടകളുടെ പ്രവർത്തനത്തിന് നിയമം പ്രാബല്യത്തിലായത്. വന്യജീവിസംരക്ഷണ കേന്ദ്രങ്ങളുടെ ഒരു കിലോമീറ്റർ പരിധിയിൽ പാറമടകൾ പൂർണമായി നിരോധിച്ചിട്ടുണ്ട്. 10 കിലോമീറ്റർ വരെയുള്ളവക്ക് വന്യജീവി ബോർഡിെൻറ അനുമതി (എൻ.ഒ.സി) ലഭിച്ചാൽ പുനരാരംഭിക്കാനാകും. ഇതോടെ കേന്ദ്ര വന്യജീവി ബോർഡിെൻറ അനുമതിപത്രം കൊണ്ടുവന്നാൽ തുറക്കാമെന്ന്
മൈനിങ് ആൻഡ് ജിേയാളജി വിഭാഗവും നിലപാട് സ്വീകരിച്ചു. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈകോടതിയിൽ ഹരജി നൽകി.
രണ്ടു മാസത്തിനുള്ളിൽ ക്വാറി ഉടമകളുടെ അപേക്ഷ വന്യജീവി ബോർഡ് പരിഗണിച്ചില്ലെങ്കിൽ ക്വാറികൾ തുറക്കാമെന്നാണ് ഡിസംബർ അവസാനവാരം സിംഗിൾ ബെഞ്ച് ഉത്തരവായത്. ആ സമയപരിധി ഫെബ്രുവരി അവസാനം അവസാനിക്കുന്നതോടെ അടച്ചുപൂട്ടിയ പാറമടകൾ തുറക്കാം.പ്രധാനമന്ത്രി അധ്യക്ഷനായ വന്യജീവി ബോർഡ് വർഷത്തിൽ ഒന്നോ രേണ്ടാ തവണയാണ് യോഗം ചേരുന്നത്.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ മൗനം പാലിച്ചതും ക്വാറി ഉടമകളെ സഹായിച്ചു. കേരളത്തിെൻറ പ്രത്യേക സാഹചര്യത്തിൽ 10 കിലോമീറ്റർ മൂന്ന് കിലോമീറ്ററായി കുറക്കാമെന്ന് വനംവകുപ്പ് റിപ്പോർട്ട് നൽകി. എന്നാൽ മന്ത്രിസഭയിലെ ഉന്നതൻ ഇടപെട്ടതോടെ വീണ്ടും പൂജ്യം മുതൽ ഒരു കിലോമീറ്റർവരെയായി കുറച്ച് സർക്കാർ ക്വാറി ഉടമകൾക്കൊപ്പമാണെന്ന് വ്യക്തമാക്കി.
സംസ്ഥാനത്ത്് 14 വന്യജീവി സങ്കേതങ്ങളാണുള്ളത്. പരിസ്ഥിതിലോല പ്രദേശത്തിെൻറ അന്തിമവിജ്ഞാപനം ആയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.