തിരുവനന്തപുരം: ചോദ്യേപപ്പർ സമയത്ത് ലഭ്യമാക്കാതെ, പാളിച്ചയോടെ പ്ലസ് വൺ മാതൃകാ പരീക്ഷക്ക് തുടക്കം. വിദ്യാർഥികൾ വീട്ടിലിരുന്ന് എഴുതുന്ന പരീക്ഷക്കുള്ള ചോദ്യേപപ്പർ അപ്ലോഡ് ചെയ്യേണ്ട ഹയർ സെക്കൻഡറിയുടെ dhsekerala.gov.in എന്ന പോർട്ടൽ പണിമുടക്കിയപ്പോൾ സ്വകാര്യ വെബ്സൈറ്റിലും ഇടത്അധ്യാപക സംഘടനയുടെ വാട്സ്ആപ് ഗ്രൂപ്പിലുമായി ചോദ്യേപപ്പർ പ്രചരിച്ചു.
ഒമ്പതരക്ക് തുടങ്ങുമെന്നറിയിച്ച പരീക്ഷക്ക് ഒൗദ്യോഗിക പോർട്ടലിൽ നിന്ന് ചോദ്യപേപ്പർ ലഭ്യമായത് 9.50നായിരുന്നു. എന്നാൽ ഒമ്പത് മുതൽ സ്വകാര്യ വെബ്സൈറ്റിലും വാട്സ്ആപ് ഗ്രൂപ്പുകളിലും ചോദ്യേപപ്പറുകൾ എത്തി. നാല് ലക്ഷത്തിലധികം പേർ എഴുതുന്ന പരീക്ഷയുടെ ചോദ്യപേപ്പറിനായി വിദ്യാർഥികൾ ഒന്നടങ്കം പ്രവേശിച്ചതോടെ ഹയർ സെക്കൻഡറി പോർട്ടലിെൻറ പ്രവർത്തനം തടസ്സപ്പെടുകയായിരുന്നു. തുടർന്ന് ഹയർ സെക്കൻഡറി പരീക്ഷവിഭാഗം ചോദ്യപേപ്പർ ജില്ല കോഒാഡിനേറ്റർമാർക്ക് വാട്സ്ആപിലൂടെ കൈമാറി. സ്കൂളുകളിലേക്ക് കൈമാറേണ്ട ചോദ്യേപപ്പർ ജില്ല കോഒാഡിനേറ്റർമാർ അധ്യാപക സംഘടന ഗ്രൂപ്പിലേക്ക് കൂടി കൈമാറിയെന്നാണ് സംശയം. ഹയർ സെക്കൻഡറി പോർട്ടൽ പണിമുടക്കിയപ്പോൾ സ്വകാര്യ വെബ്സൈറ്റിൽ ചോദ്യപേപ്പർ പ്രത്യക്ഷപ്പെടുകയും ചെയ്തു. യഥാസമയം ചോദ്യേപപ്പർ ലഭിക്കാതിരുന്നത് ഒേട്ടറെ വിദ്യാർഥികളെ ആശങ്കയിലാക്കുകയും ചെയ്തു.
സർക്കാറിെൻറ ഒൗദ്യോഗികസംവിധാനത്തിലൂടെ വിതരണം ചെയ്യേണ്ട ചോദ്യപേപ്പർ ഇടത് അധ്യാപക സംഘടനയുടെ ഗ്രൂപ്പുകളിലൂടെയും സ്വകാര്യ വെബ്സൈറ്റിലൂടെയും പ്രചരിപ്പിച്ചത് അധ്യാപകർക്കിടയിലും പ്രതിഷേധമുയർത്തിയിട്ടുണ്ട്. ഔദ്യോഗിക സംവിധാനത്തിന് പുറത്ത് ചോദ്യക്കടലാസ് പ്രചരിപ്പിച്ചത് വീഴ്ചയാണെന്ന് എ.എച്ച്.എസ്.ടി.എ, എച്ച്.എസ്.എസ്.ടി.എ സംഘടനകൾ പറഞ്ഞു. അതേസമയം, നാല് ലക്ഷത്തിലധികം വിദ്യാർഥികൾ ഒരേസമയം ചോദ്യേപപ്പർ ഡൗൺലോഡ് ചെയ്യാൻ പോർട്ടലിൽ കയറിയതുമൂലമുണ്ടായ സാേങ്കതിക തകരാറാണ് ചോദ്യേപപ്പർ വിതരണത്തിൽ സംഭവിച്ചതെന്ന് പരീക്ഷ സെക്രട്ടറി ഡോ.എസ്.എസ്. വിവേകാനന്ദൻ പറഞ്ഞു. ഇതുപരിഹരിക്കാൻ ചോദ്യപേപ്പർ ജില്ല കോഒാഡിനേറ്റർമാർ വഴി സ്കൂളുകളിലേക്കും വിദ്യാർഥികളിലേക്കും എത്തിക്കാനാണ് ശ്രമിച്ചത്. ബുധനാഴ്ച മുതൽ കൈറ്റിെൻറ സമഗ്ര പോർട്ടലിലും (samagra.kite.kerala.gov.in) ചോദ്യപേപ്പർ ലഭ്യമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.
ചോദ്യപേപ്പർ വിതരണത്തിലെ വീഴ്ച ഡയറക്ടർ അന്വേഷിക്കും
തിരുവനന്തപുരം: പ്ലസ് വൺ മാതൃകാ പരീക്ഷയുടെ ചോദ്യേപപ്പർ നശ്ചിത സമയത്ത് ലഭിക്കാതിരിക്കുകയും സ്വകാര്യ വെബ്സൈറ്റിലും വാട്സ്ആപ് ഗ്രൂപ്പുകളും പ്രചരിക്കുകയും ചെയ്ത സംഭവം പൊതുവിദ്യാഭ്യാസ ഡയറക്ടർ അന്വേഷിക്കുമെന്ന് പൊതുവിദ്യഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. ഹയർ സെക്കൻഡറി പോർട്ടലിൽ ചോദ്യേപപ്പർ നിശ്ചിത സമയത്ത് ലഭിക്കാതിരുന്നത് ഉൾപ്പെടെയുള്ള പരാതികൾ ശ്രദ്ധയിൽപെട്ടതായും ഇൗ സാഹചര്യത്തിൽ കൈറ്റിെൻറ സമഗ്ര പോർട്ടലിലും ചോദ്യപേപ്പർ ലഭ്യമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.