തിരുവനന്തപുരം: സാമ്പത്തികശാസ്ത്രജ്ഞനും അധ്യാപകനും ദലിത് ചിന്തകനുമായ ഡോ.എം.കുഞ്ഞാമന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി ആർ.ബിന്ദു. അക്കാദമിക് ജീവിതത്തിലും ധൈഷണിക ജീവിതത്തിലും ഒരു ബഹുമതിയുടെയും ഭാഗമാവില്ലെന്ന് ഉറപ്പിച്ച ഉന്നതശീർഷനായ അക്കാദമീഷ്യന് വിട എന്നായിരുന്നു മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
വ്യവസ്ഥയുടെ എല്ലാ സാന്ത്വനങ്ങൾ ചേർന്നാലും ഉള്ളു പൊള്ളിക്കുന്ന ദലിത് ജീവിതത്തിന്റെ പക്ഷത്ത് ഉറച്ചുനിന്ന സാർത്ഥകമായ അക്കാദമിക് ജീവിതം. ഡോ. എം. കുഞ്ഞാമന് യാത്രാമൊഴി.
കേരള സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൂന്നു പതിറ്റാണ്ടോളം സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു. 2006ൽ വിരമിച്ച ശേഷം മഹാരാഷ്ട്രയിലെ തുൽജാപൂരിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഒമ്പതുവർഷം പ്രൊഫസറായി. എം.ജി സർവ്വകലാശാലയിലെ നെൽസൺ മണ്ടേല ചെയർ പ്രൊഫസറായിരുന്നു. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന് ശേഷം സാമ്പത്തികശാസ്ത്രത്തിലെ ബിരുദാനന്തരബിരുദത്തിൽ ഒന്നാം റാങ്ക് നേടുന്ന ദളിത് വിദ്യാർത്ഥിയായിരുന്നു ഡോ. കുഞ്ഞാമൻ.
അക്കാദമിക് ജീവിതത്തിലും ധൈഷണികജീവിതത്തിലും ഒരു ബഹുമതിയുടെയും ഭാഗമാവില്ലെന്ന് ഉറപ്പിച്ച ഉന്നതശീർഷനായ അക്കാദമിഷ്യന് സ്നേഹാദരങ്ങളോടെ വിട. താങ്കളുടെ ഗവേഷണപ്രവർത്തനങ്ങൾക്ക് ഏറ്റവും മികവുള്ള തുടർച്ചയുണ്ടാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.