അടൂരിൽ സ്കാനിങ്ങിന് വന്ന യുവതി വസ്ത്രംമാറുന്ന ദൃശ്യം പകർത്തിയ റേഡിയോഗ്രാഫർ പിടിയിൽ

അടൂർ (പത്തനംതിട്ട): സ്വകാര്യ സ്കാനിങ് സെന്ററിൽ സ്കാനിങ്ങിന് എത്തിയ യുവതി വസ്ത്രംമാറുന്ന ദൃശ്യം പകർത്തിയ കേസിൽ റേഡിയോഗ്രോഫറെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ നഗരത്തിൽ അടൂര്‍ ജനറൽ ആശുപത്രി ജങ്ഷനിൽ അടുത്തിടെ ആരംഭിച്ച ദേവി സ്‌കാനിങ് സെന്ററിലെ റേഡിയോഗ്രോഫർ കൊല്ലം കടയ്ക്കല്‍ ചിതറ സ്വദേശി രഞ്ജിത്ത് (24) ആണ് പിടിയിലായത്.

എംആര്‍ഐ സ്‌കാനിങ്ങിന് വന്ന യുവതി യുവതി വസ്ത്രം മാറുന്നതിനിടെയാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്. വസ്ത്രം മാറുന്ന മുറിക്ക് സമീപം മറഞ്ഞു നിന്ന് രംഗം മൊബൈല്‍ കാമറയില്‍ ചിത്രീകരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഏഴംകുളം സ്വദേശിനിയുടെ ദൃശ്യങ്ങളാണ് രഞ്ജിത്ത് പകര്‍ത്തിയത്. സംശയം തോന്നിയ പെണ്‍കുട്ടി നടത്തിയ പരിശോധനയിൽ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് മനസിലായതോടെ ബഹളമുണ്ടാക്കി പൊലീസിനെ അറിയിക്കുകയായിരുന്നു.

ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സമാന രീതിയിൽ മുന്‍പും പ്രതി ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - radiographer arrested for filming woman changing clothes in pathanamthitta scanning center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.