കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിലേക്ക് വഴി തുറന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഗംഭീര വിജയത്തിലേക്ക്. ഇനി മണ്ഡലത്തിൽ പോളിങ് ഉദ്യോഗസ്ഥരടക്കമുള്ളവരുടെ തപാൽ വോട്ടുകൾ മാത്രമേ എണ്ണാനുള്ളൂ. ഒപ്പം മത്സരിച്ച റായ്ബറേലിയിലും വിജയം കണ്ടതോടെ വയനാട് സീറ്റ് രാഹുൽ ഒഴിയാനാണ് കൂടുതൽ സാധ്യത. മൂന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽഗാന്ധി, അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ് ബറേലിയിൽ വിജയം ഉറപ്പിച്ചിരിക്കുന്നത്.
രാഹുൽ ഒഴിയുന്നതോടെ സഹോദരി പ്രിയങ്ക ഗാന്ധി വയനാട്ടിൽ മൽസരത്തിനെത്തുമെന്നാണ് അറിയുന്നത്. ‘ദേശീയ’മത്സരം നടന്ന വയനാട് മണ്ഡലത്തിൽ രാഹുലിന്റെ ഭൂരിപക്ഷം കുറക്കുകയെന്ന ഏക ലക്ഷ്യത്തിനായാണ് എൽ.ഡി.എഫും എൻ.ഡി.എയും കിണഞ്ഞുശ്രമിച്ചത്. നിലവിലെ കണക്കുപ്രകാരം രാഹുൽ ഗാന്ധി നേടിയത് 641725 വോട്ടാണ്. എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐയുടെ ആനിരാജ 280331 വോട്ടുകളാണ് നേടിയത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രൻ 139677 വോട്ടാണ് നേടിയത്. രാഹുൽ ഗാന്ധി 361,394 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.