കൽപറ്റ: നാട് ഇരച്ചെത്തി. നഗരം നിറെഞ്ഞാഴുകി. ആരവങ്ങളുടെ മലമുകളിൽ റെക്കോഡ് ജന ക്കൂട്ടത്തിലേക്ക് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രി. ജില്ല ഇതുവരെ കണ്ടതിൽ ഏറ്റവും വലി യ ജനസംഗമത്തിെൻറ ആവേശങ്ങൾക്ക് നടുവിൽ, വയനാട് പാർലമെൻറ് മണ്ഡലത്തിൽ സ്ഥാന ാർഥിയായി കോൺഗ്രസ് അധ്യക്ഷൻ നാമനിർദേശപത്രിക നൽകി. തുടർന്ന് കൽപറ്റയെ ആേവശ ക്കടലിൽ മുക്കിയ റോഡ്ഷോ.
പതിനായിരങ്ങളുടെ സ്നേഹപ്രകടനങ്ങൾക്കും കരഘോഷങ ്ങൾക്കും മധ്യേ രാഹുലും സഹോദരിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയു ം അഭിവാദ്യവുമായി നീങ്ങിയപ്പോൾ ബാരിക്കേഡുകൾ മറികടന്നൊഴുകിയ ആവേശത്തിന് അതിര ുകളില്ലാതായി.
രാവില െ 11മണിേയാടെ കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിലൊരുക്കിയ ഹെലിപ്പാഡിലാണ് കോഴിേക്കാട്ടുനിന്ന് രാഹുലും പ്രിയങ്കയും ഹെലികോപ്ടറിൽ വന്നിറങ്ങിയത്. ജനക്കൂട്ടത്തിെൻറ അഭിവാദ്യങ്ങളേറ്റുവാങ്ങി കനത്ത സുരക്ഷ ക്രമീകരണങ്ങൾക്ക് നടുവിലൂടെ അവർ കലക്ടറേറ്റിലേക്ക്. വരണാധികാരിയായ ജില്ല കലക്ടർ എ.ആർ. അജയകുമാറിന് നാമനിർദേശ പത്രിക കൈമാറി. മൂന്നു സെറ്റ് പത്രികകളാണ് നൽകിയത്.
രാഹുലിനും പ്രിയങ്കക്കുമൊപ്പം മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, വയനാട്, മലപ്പുറം ഡി.സി.സി പ്രസിഡൻറുമാരായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, വി.വി. പ്രകാശ് എന്നിവർക്കു മാത്രമാണ് കലക്ടറുടെ ചേംബറിലേക്ക് പ്രവേശനമുണ്ടായിരുന്നത്. റോഡ് നിറഞ്ഞ് ജനമായതിനാൽ ബാരിക്കേഡിനുള്ളിൽ അവരെ ഒതുക്കിനിർത്തുക സാധ്യമായിരുന്നില്ല.
നേരത്തേ, നിശ്ചയിച്ചതിൽനിന്ന് ഭിന്നമായി റോഡ് ഷോ ബൈപാസ് റോഡ് വഴി ട്രാഫിക് ജങ്ഷനിലെത്തിയ േശഷം നഗരത്തിരക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. അവിടുന്നങ്ങോട്ട് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ട് വരെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിെൻറ ആവേശത്തിലലിഞ്ഞ് രാഹുലും പ്രിയങ്കയും. തിരിച്ചുപോകാൻ ഒരുങ്ങുന്നതിനിടെ വാഹനത്തിൽനിന്നു വീണ് പരിക്കുപറ്റിയ മാധ്യമപ്രവർത്തകരെ ശുശ്രൂഷിക്കാനും രാഹുലും പ്രിയങ്കയും സമയം കെണ്ടത്തി.
സ്കൂൾ ഗ്രൗണ്ടിൽ ഉമമൻ ചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടിയും കെ.സി വേണുഗോപാലുമുൾപ്പെടെ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കാനെത്തി. ആയിരക്കണക്കിന് പ്രവർത്തകരും രാഹുലിനെ കാണാനായി സ്കൂൾ ഗ്രൗണ്ടിൽ തടിച്ചു കൂടിയിട്ടുണ്ട്. ഇവിടുന്ന് 400 മീറ്റർ മാത്രമാണ് നാമ നിർദേശ പത്രിക കൊടുക്കുന്ന വയനാട് കലക്ടറേറ്റിലേക്കുള്ള ദൂരം. രാഹുലും പ്രിയങ്കയും കോൺഗ്രസ് നേതാക്കളും തുറന്ന വാഹനത്തിലാണ് കലക്ട്രറേറ്റിലേക്ക് എത്തിയത്. റോഡ് നിറഞ്ഞ് മഹാറാലിയായി അണികളും അനുഗമിച്ചു. സന്ദർശന ഭാഗമായി കനത്ത സുരക്ഷയാണ് കൽപറ്റയിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി നേരിട്ടാണ് സുരക്ഷയും മറ്റും കാര്യങ്ങളും നിയന്ത്രിക്കുന്നത്.
10.40 ഓടുകൂടിയാണ് രാഹുലും പ്രിയങ്കയും കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിൽ നിന്ന് വിക്രം മൈതാനിയിലേക്ക് എത്തിയത്. പ്രവർത്തകരെ അഭിവാദ്യം ചെയ്ത ശേഷം നേരെ ഹെലികോപ്റ്ററിനടുത്തേക്ക് ചെന്നു. ആദ്യം പ്രിയങ്കയും പിറകെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അതിനു പിറകെ രാഹുൽ ഗാന്ധിയും ഹെലികോപ്റ്ററിൽ കയറി. 10.45 ഓടെ ഇവരെയും കൊണ്ട് ഹെലികോപ്റ്റർ വയനാട്ടിലേക്ക് തിരിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകർ രാഹുലിനെയും പ്രിയങ്കയെയും യാത്രയയക്കാൻ വെസ്റ്റ് ഹില്ലിൽ എത്തിയിരുന്നു. ശക്തമായ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.