കോതമംഗലം: ഇടതുപക്ഷത്തിനെതിരെ പറയാൻ ഒരു മടിയും വിചാരിക്കേണ്ടതില്ലെന്ന് രാഹുൽ ഗാന്ധിയോട് മുഖ്യമന്ത്രി പിണറാ യി വിജയൻ. ഇടുക്കിസ്ഥാനാർഥി ജോയ്സ് ജോർജിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോതമംഗലത്ത് സംഘടിപ്പിച്ച പൊതുസമ്മേള നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘‘രാഹുൽ പറയുന്നു, ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന്. സാഹചര്യം വേറെയെന്ന് എന്താ പറയാൻ മടി, എന്താ പറഞ്ഞോളൂ, അനുയായികൾക്ക് പറയണമേല്ലാ’’ -പിണറായി ചോദിച്ചു.
വിശ്വസിക്കാൻ കൊള്ളാത്ത പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു. ബി.ജെ.പിയെ എതിർക്കുന്ന ശക്തികളെ ശിഥിലമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. രാജ്യത്തിെൻറ നിലനിൽപ് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാനം. ബദൽ നയത്തോടുകൂടിയ ഭരണമാണ് കേന്ദ്രത്തിൽ വേരണ്ടതെന്നും പിണറായി പറഞ്ഞു.
കേരളത്തിൽ നടപ്പാക്കിയ ബദൽ നയങ്ങളുടെ മാറ്റം ജനത്തിന് അനുഭവിച്ചറിയാൻ കഴിയുന്ന സ്ഥിതിയാണ്. പ്രളയദുരന്തം സംബന്ധിച്ച് നിയമസഭക്കകത്തും പുറത്തും മറുപടി പറഞ്ഞുകഴിഞ്ഞതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.