അഫ്ഗാനിസ്താൻ താരം റാഷിദ് ഖാനൊപ്പം മുഹമ്മദ് അജ്മൽ, പരിശീലന സെഷനിൽ രാഹുൽ ദ്രാവിഡിന്റെ കൂടെ

രാഹുൽ ദ്രാവിഡിന്റെ പ്രശംസ: അജ്മലിന് ഇത് അഭിമാന നിമിഷം

കായംകുളം : ഇന്ത്യൻ ടീമിന്റെ പ്രാക്ടീസ് സെക്ഷനിൽ ബൗൾ ചെയ്യാൻ മുഹമ്മദ് അജ്മലിന് അവസരം ലഭിച്ചതിൽ ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിക്കും അഭിമാനം. കരുനാഗപ്പള്ളി മൈനാഗപ്പളളി സ്വദേശിയായ അജ്മൽ കഴിഞ്ഞ മൂന്ന് വർഷമായി ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയിൽ നിന്നാണ് പരിശീലനം നടത്തുന്നത്. തുമ്പ സെന്റ്‌ സേവിയേഴ്‌സ് ഗ്രൗണ്ടിൽ നടക്കുന്ന ഇന്ത്യൻ പരിശീലന ക്യാമ്പിൽ സൂര്യകുമാർ യാദവിന് എതിരായാണ് കൂടുതൽ നേരം ബൗൾ ചെയ്യാൻ അവസരം ലഭിച്ചത്.

ഈ സമയത്താണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡിന് അജ്മലിന്റെ ബൗളിംഗ് ഇഷ്ടപ്പെടുകയും അഭിപ്രായം പറയുകയും ചെയ്തത്. തൊട്ട് മുമ്പത്തെ ദിവസം അഫ്ഗാനെതിരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ നെറ്റ്‌സിൽ ബൗൾ ചെയ്യാനുമായി. ഗൂഗിളിയെപറ്റി ലോകത്തര ലെഗ്‌സ്പിന്നറായ അഫ്ഗാൻ താരം റാഷിദ് ഖാന്റെ ഉപദേശവും ലഭിച്ചു.

പുലർച്ചെ കരുനാഗപ്പള്ളിയിൽ നിന്നും സൈക്കിളിൽ കിലോമീറ്ററുകൾ താണ്ടിയാണ് അക്കാദമിയുടെ നെറ്റ്‌സിൽ പരിശീലനത്തിനായി  എത്തിയിരുന്നത്. പിന്നീട് അക്കാദമി ഡയറക്ടർ സിനിൽ സബാദിന്റെ നിർദ്ദേശപ്രകാരം പരിശീലനം ട്രിവാൻഡ്രം മെഡിക്കൽ കോളജ് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇതാണ് ഇത്തരമൊരു ഭാഗ്യം ലഭിക്കാൻ കാരണമായത്. ഇന്ത്യൻ വുമൺ ഫീൽഡിംഗ് കോച്ചും ഐ.പി.എൽ ഡൽഹി ക്യാപ്റ്റൻ സഹപരിശീലകനുമായ ബിജുജോർജ്ജിന്റെ കീഴിലാണ് അജ്മലിന്റെ നിലവിലെ പരിശീലനം. ഭാവി ഐ.പി.എൽ ലക്ഷ്യമിടുന്ന അജ്മലിന് ദ്രാവിഡിന്റെയും റാഷിദ്ഖാന്റെയും പ്രശംസയും നിർദ്ദേശങ്ങളും ഏറെ പ്രചോദനമായി.

Tags:    
News Summary - Rahul Dravid praises: It's a proud moment for Mohammad Ajmal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.