കല്പറ്റ: റോഡ് ഷോക്കിടെ വാഹനത്തിൽനിന്ന് വീണ് പരിക്കേറ്റ മാധ്യമപ്രവർത്തകർക്ക് കൈ ത്താങ്ങായി രാഹുൽ ഗാന്ധിയും പ്രിയങ്കയും. മാധ്യമപ്രവർത്തകർക്കായി സജ്ജീകരിച്ച ലോറി യുടെ ബാരിക്കേഡ് തകർന്ന് അഞ്ചോളം പേർ താഴെ വീഴുകയായിരുന്നു. പിന്നാലെ സുരക്ഷ നിർദേശങ ്ങൾ മറികടന്ന് ഇരുവരും മാധ്യമപ്രവർത്തകർക്കിടയിലേക്ക് ഓടിയെത്തി. റോഡ് ഷോ അവസാനിക്കാനിരിക്കെയായിരുന്നു അപകടം.
ലോറിക്ക് കൈവരിയായി പ്രത്യേകം വെല്‍ഡ് ചെയ്ത കമ്പികൾ തകര്‍ന്നാണ് മാധ്യമപ്രവർത്തകർ പുറത്തേക്ക് തെറിച്ചുവീണത്. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യ എഹെഡ് ചാനലിെൻറ കേരള ചീഫ് റിപ്പോര്‍ട്ടര്‍ റിക്സൺ ഉമ്മന്‍ എഴുന്നേല്ക്കാന് കഴിഞ്ഞില്ല. ബോധരഹിതനായി അദ്ദേഹം നിലത്തുകിടക്കുന്നതുകണ്ട പ്രിയങ്ക ഉടന്‍തന്നെ റോഡ് ഷോയ്ക്കായി ഒരുക്കിയ വാഹനത്തില്‍നിന്ന് ചാടിയിറങ്ങി അദ്ദേഹത്തിനടുത്തെത്തി.
പൊലീസിെൻറയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുെടയും എസ്.പി.ജിയുെടയും സഹായത്തോടെ ആദ്യപരിചരണം നല്കി. ഉടന്‍ ആംബുലന്‍സ് എത്തിക്കാന്‍ നിര്‍ദേശം നല്കി. മിനിറ്റുകള്‍ക്കുള്ളില്‍ എത്തിയ ആംബുലന്‍സിലേക്ക് റിക്സണെ കയറ്റാനായി സ്ട്രച്ചര്‍ പുറത്തേക്കെടുക്കുകയും എല്ലാവരും ചേര്‍ന്ന് അദ്ദേഹത്തെ കയറ്റുകയും ചെയ്തു. ഈ സമയം ഓടിയെത്തിയ രാഹുല്‍ഗാന്ധിയും പ്രിയങ്കക്കൊപ്പം ചേര്‍ന്നു.
നിലത്ത് വീണുകിടന്ന റിക്സെൻറ കാലിലെ ഷൂസ് അഴിച്ചുമാറ്റിയതും പിന്നീട് ആംബുലന്‍സില്‍ കയറ്റുന്നതുവരെ ഷൂസ് ൈകയിൽ സൂക്ഷിച്ചതും പ്രിയങ്കയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.