കൊച്ചി: സംസ്ഥാനത്ത് കോൺഗ്രസിെൻറ നേതൃനിരയിലേക്ക് കൂടുതൽ വനിതകൾ കടന്നുവരണമെന്ന് രാഹുൽ ഗാന്ധി. വനിതകളുെടയും ചെറുപ്പക്കാരുെടയും പ്രാതിനിധ്യം വർധിപ്പിക്കേണ്ടതുണ്ടെന്നും തെൻറ പ്രസംഗവേദിയിലും കൂടുതൽ വനിതകൾ ഉണ്ടാകണമായിരുെന്നന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ കോൺഗ്രസ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിെൻറ തുടക്കത്തിൽതന്നെ സമ്മേളന വേദിയടങ്ങുന്ന ബൂത്തിെൻറ പ്രസിഡൻറ് റോസി സ്റ്റാൻലിയെ വേദിയിൽ വിളിച്ചുവരുത്തി രാഹുൽ പൊന്നാടചാർത്തി ആദരിക്കുകയും ചെയ്തു.
2019ൽ അധികാരത്തിലെത്തുേമ്പാൾ വനിത സംവരണബിൽ പാസാക്കുമെന്നും എല്ലാ മേഖലയിലും കൂടുതൽ വനിതകളുെടയും ചെറുപ്പക്കാരുെടയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും രാഹുൽ വ്യക്തമാക്കി. കർഷകസംരക്ഷണത്തിനും വനിത വികസനത്തിനും ഏറെ പ്രാധാന്യം നൽകും. കുറഞ്ഞ ചെലവിൽ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പാക്കും. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പുവരുത്തുമെന്ന ഛത്തീസ്ഗഢിലെ പ്രഖ്യാപനം കൊച്ചിയിലും ആവർത്തിച്ചു. അർഹർക്ക് നേരിട്ട് പണം നൽകി പദ്ധതി നടപ്പാക്കും.
ഇത് മോദി പറഞ്ഞേപാലെയല്ല. രണ്ട് ഇന്ത്യയുണ്ടാവില്ല. ഒരൊറ്റ ഇന്ത്യ മാത്രം. കോൺഗ്രസ് കൊണ്ടുവന്ന ധവള വിപ്ലവവും ഹരിതവിപ്ലവവും ഉണ്ടാക്കിയ നേട്ടങ്ങൾ ചെറുതല്ല. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് കോൺഗ്രസ് നിലകൊള്ളുന്നത്. താൽക്കാലിക ലാഭത്തിലല്ല, ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളിലാണ് കോൺഗ്രസ് വിശ്വസിക്കുന്നത്. ചൈനെയക്കാൾ സാമ്പത്തികമായി മുന്നിലെത്തുമെന്ന് പറയുന്നുണ്ടെങ്കിലും സെൽഫിയെടുത്ത് നടക്കുകയല്ലാതെ മോദി ഇതിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും രാഹുൽ പരിഹസിച്ചു.
ബൂത്തുതലത്തിലുള്ള പ്രവർത്തകരാണ് പാർട്ടിയുടെ അടിത്തറയും നെട്ടല്ലുമെന്ന് വ്യക്തമാക്കിയ രാഹുൽ ഒാരോ പ്രവർത്തകനും പറയാനുള്ളതെല്ലാം പറയാൻ പാർട്ടിയിൽ അവസരമുണ്ടെന്ന് വ്യക്തമാക്കി. മധ്യപ്രദേശടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനായി. ഇതുതന്നെ കേരളത്തിലും ഉണ്ടാകും. ആർ.എസ്.എസിനും സി.പി.എമ്മിനും കാഡറുകൾ ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ, നമുക്കുള്ളത് ഇന്ത്യയുടെ ഹൃദയമാണ്. സ്വാതന്ത്ര്യ പോരാട്ടവുമായി കോൺഗ്രസ് പ്രവർത്തകർ ജയിലിൽ കിടക്കുേമ്പാൾ ബ്രിട്ടീഷ് ഭരണകൂടത്തിെൻറ മുന്നിൽ മുട്ടിലിഴയുകയായിരുന്നു ആർ.എസ്.എസ്.
സ്വാതന്ത്ര്യത്തിനുവേണ്ടി രക്തം ചിന്തിയ പാർട്ടിയാണ് കോൺഗ്രസ്. കേന്ദ്രത്തിൽ മോദിെയയും കേരളത്തിൽ സി.പി.എമ്മിെനയും തോൽപിക്കാനുള്ള കരുത്ത് കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. സി.പി.എമ്മിനും ബി.ജെ.പിക്കുമുള്ള മറുപടി അടുത്ത തെരഞ്ഞെടുപ്പിൽ ജനം നൽകും. കേരളം ഒരു സംസ്ഥാനമല്ല ആശയമാണെന്ന് ഒരു ഗർഫ് സന്ദർശനവേളയിൽ തനിക്ക് ബോധ്യപ്പെെട്ടന്ന് രാഹുൽ പറഞ്ഞു. മികച്ച വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വേണ്ടി കൂടുതൽ ചെലവിടാൻ തയാറുള്ള സ്ഥലമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.