നിലമ്പൂർ: കവളപ്പാറയിൽ ഒറ്റരാത്രി കൊണ്ട് എല്ലാം മണ്ണിനടിയിലായ ദുരന്തബാധിതരെ കാണാൻ സ്ഥലം എം.പി കൂടിയായ രാഹുൽ ഗ ാന്ധിയെത്തി. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് രാഹുൽ കവളപ്പാറ ഭൂതാനം സെൻറ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയി ലെ ക്യാമ്പിലെത്തിയത്. 200 കുടുംബങ്ങളിലായി 619 പേരാണ് ഇവിടെ കഴിയുന്നത്. ഒരായുസിൻെറ സമ്പാദ്യവും ഉറ്റവരെയും അയൽക്കാ രെയും മണ്ണെടുത്തതിൻെറ വേദന ചുറ്റും കൂടിയ സ്തീകൾ നിറകണ്ണുകളോടെ രാഹുൽ ഗാന്ധിയുമായി പങ്കുവെച്ചു.
എന്താണ് താ ൻ ചെയ്ത് തരേണ്ടതെന്ന രാഹുലിൻെറ ചോദ്യത്തിന് ഞങ്ങളുടെ മണ്ണ് തിരിച്ച് തരാനുള്ള നടപടികൾ കൈക്കൊള്ളണമെന്നായിരുന്നു മറുപടി. രോഗികളും പ്രായമായവരും അടങ്ങിയ ക്യാമ്പിലുള്ളവരുടെ എല്ലാ ആവലാതികളും കേട്ടതിന് ശേഷമാണ് അദ്ദേഹം ക്യാമ്പ് വിട്ടത്. ദുരന്ത ഭൂമിയും അദ്ദേഹം സന്ദർശിച്ചു.
മലപ്പുറം എസ്.പി യു.അബ്ദുൽ കരീം സ്ഥിതിഗതികൾ വിവരിച്ചു. കോൺഗ്രസ് നേതാക്കളായ ആര്യാടൻ മുഹമ്മദ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ, അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.വി പ്രകാശ്, ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ക്യാമ്പിലെത്തിയിരുന്നു.
രാഹുൽ തിങ്കളാഴ്ച ക്യാമ്പുകൾ സന്ദർശിക്കും
കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിെല ദുരിതങ്ങളൊപ്പാനെത്തിയ രാഹുൽ ഗാന്ധി എം.പി തിങ്കളാഴ്ച രാവിലെ കൈതപ്പൊയിൽ എം.ഇ.എസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. രാവിലെ 9.45ന് രാഹുൽ കോഴിക്കോട് െഗസ്റ്റ്ഹൗസിൽ നിന്ന് പുറപ്പെടും.
10.30 മുതൽ 11.15വരെ രാഹുൽ ഗാന്ധി കൈതപ്പൊയിലിലുണ്ടാകും. ഉരുൾെപാട്ടലിൽ വൻനാശമുണ്ടായ പുത്തുമലയിലെയും ആനക്കയത്തെയും ക്യാമ്പിലെത്തുന്ന രാഹുൽ പിന്നീട് മേപ്പാടിയിലെത്തും. ഉച്ചഭക്ഷണത്തിനുശേഷം വയനാട് കലക്ടറേറ്റിലെ വിശകലന യോഗത്തിലും പെങ്കടുക്കും.
പിന്നീട് പനമരം, മീനങ്ങാടി, മുണ്ടേരി എന്നിവിടങ്ങളിലെ ക്യാമ്പുകളിലെത്തും. കൽപറ്റ െഗസ്റ്റ്ഹൗസിലാണ് രാത്രി താമസം. എ.െഎ.സി.സി ജനറൽ സെക്രട്ടറി െക.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, െക.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.