ദുരിതബാധിതർക്ക്​ ഒപ്പമുണ്ടെന്ന്​ ഉറപ്പുനൽകി​ രാഹുൽ ഗാന്ധി

ആലപ്പുഴ: ഒന്നുറപ്പുണ്ട്​, നിങ്ങൾക്കൊപ്പം ഇൗ പ്രളയത്തെ അതിജയിക്കാൻ ഞാനുണ്ട്​. രാഹുൽ ഗാന്ധി പറഞ്ഞുനിർത്തിയപ്പോൾ ആലപ്പുഴ ലിയോ തേർട്ടീന്ത്​ പള്ളിക്കൂടം ഹാളിൽനിന്ന്​ കരഘോഷം ഉയർന്നു. ചൊവ്വാഴ്​ച ഉച്ചക്കുശേഷം 2.30നാണ്​ കോൺഗ്രസ്​ അധ്യക്ഷൻ പ്രളയക്കെടുതിയില്‍പ്പെട്ട് സര്‍വവും നഷ്​ടപ്പെട്ട് ആലപ്പുഴ നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പായ ലിയോതേര്‍ട്ടീന്ത് സ്‌കൂളില്‍ ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയത്​. 

നിങ്ങളുടെ വീടുകള്‍ ഉർപ്പെടെ സര്‍വതും നഷ്​ടപ്പെട്ടു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ ചെയ്യാന്‍ കഴിയുന്ന സഹായം എനിക്കിപ്പോള്‍ വാഗ്ദാനം ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍, ഞാനുൾപ്പെടെയുള്ള ഇന്ത്യയിലെ കോണ്‍ഗ്രസ്​ പ്രവര്‍ത്തകരെല്ലാം ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായം ചെയ്യാന്‍ തയാറാണ്. ജാതിമത രാഷ്​ട്രീയത്തിനതീതമായി സാഹോദര്യം മുറുകെ പിടിച്ച് ഈ പ്രളയകാലത്തും നിങ്ങള്‍ കാണിച്ച മനോധൈര്യത്തില്‍ അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡൻറ്​ എം. ലിജു രാഹുലി​​​െൻറ വാക്കുകൾ പരിഭാഷപ്പെടുത്തിയപ്പോഴും സദസ്സിൽനിന്ന്​ നിർത്താതെ കരഘോഷം ഉയർന്നു. ഞാനും കേരളത്തിലെ കോൺഗ്രസ്​ പാർട്ടിയും ഇൗ ദുരന്തത്തിൽ നിങ്ങൾക്കൊപ്പം ഉണ്ടാകും. ഞങ്ങളെ കൊണ്ടാവുന്നത്ര വീടുകൾ പുനർ നിർമിച്ചുനൽകും. രാഹുൽ ഗാന്ധി പറഞ്ഞുനിർത്തി. ക്യാമ്പിൽ സഹായത്തിനായി അണിനിരന്ന സ്​റ്റുഡൻറ്​​ വളൻറിയർമാ​െരയും അ​േദ്ദഹം അഭിനന്ദിച്ചു. 

ക്യാമ്പിലെ പ്രായമായവരുടെ അടുത്തെത്തി ഒാരോരുത്തരോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മ​െങ്കാമ്പ്​ സ്വദേശി രവീന്ദ്രനോടും ഭാര്യ രാധമ്മയോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സമീപത്തുണ്ടായിരുന്ന പുളിങ്കുന്ന്​ സ്വദേശിനികളായ സുമതി, ചെല്ലമ്മ എന്നിവരോടും ​കാര്യങ്ങൾ ചോദിച്ച്​ മനസ്സിലാക്കി. 15 മിനി​റ്റോളം ക്യാമ്പിൽ ചെലവഴിച്ചാണ്​ രാഹുൽ ഗാന്ധി മടങ്ങിയത്​. മികച്ച രീതിയില്‍ ക്യാമ്പ് നടത്തുന്ന സ്‌കൂളിനെ അഭിനന്ദിച്ചു.

കെ.പി. സി. സി പ്രസിഡൻറ്​ എം.എം. ഹസന്‍, പ്രതിപക്ഷ നേതാവ് രമേശ്​ ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, കോണ്‍ഗ്രസ് വര്‍ക്കിങ്​ കമ്മിറ്റി അംഗം കെ.സി. വേണുഗോപാല്‍ എം.പി, ഡി.സി.സി പ്രസിഡൻറ്​ എം.ലിജു, മുന്‍ എം. എൽ. എമാരായ എ.എ. ഷുക്കൂര്‍, ഡി. സുഗതന്‍, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ രാഹുല്‍ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

ദുരിതമേഖലയിൽ സാന്ത്വനമായി രാഹുൽ
ചെങ്ങന്നൂർ: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സന്ദർശനം നൂറുകണക്കിന് ആളുകൾക്ക് സാന്ത്വനമായി. പ്രളയദുരിത ബാധിത പ്രദേശങ്ങളും ക്യാമ്പുകളിൽ തങ്ങുന്നവരെയും കണ്ട് പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന്​ രാവിലെ 10.40ന്​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ എന്നിവരോടൊപ്പമാണ് രാഹുൽ ഹെലികോപ്ടറിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാഡിൽ ഇറങ്ങിയത്. 

കോൺഗ്രസ്​ പ്രവർത്തകസമിതി അംഗങ്ങളായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എം.പിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, എ.​െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്​, സെക്രട്ടറി പി.സി. വിഷ്ണുനാഥ്, കെ.എൻ. വിശ്വനാഥൻ, യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി, കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്​ദുൽ ലത്തീഫ്, നിർവാഹക സമിതി അംഗങ്ങളായ എബി കുര്യാക്കോസ്, സുനിൽ പി. ഉമ്മൻ എന്നിവർ ചേർന്ന്​ സ്വീകരിച്ചു. 

കോളജ് ഓഡിറ്റോറിയത്തിലെ ക്യാമ്പിൽ കഴിയുന്നവരെ കണ്ട് അവരുടെ പരാതികളും പരിഭവങ്ങളും ശ്രദ്ധയോടെ കേട്ടു. കൊച്ചുകുട്ടികളെ എടുത്ത്​ ഒാമനിച്ച രാഹുൽ  പ്രായമായവരുടെ അടുക്കലെത്തി അവർക്ക് സാന്ത്വനമേകി. അരമണിക്കൂർ ഇവിടെ ചെലവഴിച്ചശേഷം കാറിൽ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ്​ കോളജിലേക്ക്​ പോയി. പുത്തൻകാവ് വഴി ഇടനാട്ടിലേക്കായിരുന്നു അടുത്ത ഊഴം. സ്ഥലങ്ങൾ കണ്ടശേഷം ഒരു വീടിനുമുകളിൽ ക്യാമ്പ് ചെയ്യുന്നവരെ അവിടേക്ക് കയറിച്ചെന്ന് കണ്ടു.

ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെയടുക്കൽ പോയി സംസാരിച്ചു. പിന്നീട് മാലക്കര വഴി പത്തനംതിട്ട ജില്ലയിലെ ആറന്മുള എഴിക്കാട് കോളനിയിലെത്തിയ രാഹുൽ, വീടുകൾക്കുള്ളിൽ കയറിയിറങ്ങിയാണ് ദുരിതങ്ങൾ മനസ്സിലാക്കിയത്. തിരികെയെത്തി 12.40ന് ആലപ്പുഴക്ക്​ മടങ്ങി.

Tags:    
News Summary - Rahul gandhi kerala visit today-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.