രാഹുലിന്റെ ഓഫീസ് അക്രമിച്ച സംഭവം: വിഷയം ദേശീയതലത്തിൽ ഉയർത്തുമെന്ന് കോൺഗ്രസ്, അപലപനീയമെന്ന് സി.പി.എം

കൽപ്പറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമിച്ച സംഭവം ദേശീയതലത്തിൽ ഉയർത്തികൊണ്ടുവരുമെന്ന് കോൺഗ്രസ്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പൊലീസ് നോക്കിനിൽക്കേയാണ് അക്രമമുണ്ടായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അക്രമത്തിൽ തുടർ പ്രതേിഷേധ പരിപാടികൾ കോൺഗ്രസ് ആലോചിച്ച് തീരുമാനിക്കുമെന്നും ഡി.സി.സി നേതൃത്വം അറിയിച്ചു.

അക്രമം അപലപനീയമാണെന്ന് സി.പി.എം നേതൃത്വവും പ്രതികരിച്ചു. അക്രമത്തെ അംഗീകരിക്കുന്നില്ലെന്ന് വയനാട് സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ പറഞ്ഞു. അതേസമയം, പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് പ്രതികരിക്കാൻ സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു.

Tags:    
News Summary - Rahul gandhi office attack issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.