തിരുവനനന്തപുരം: പ്രചാരണത്തിെൻറ അവസാന ഘട്ടത്തിന് കൊഴുപ്പേകാൻ രാഹുൽ ഗാന്ധി വീണ്ടുമെത്തും. ശനി, ഞായർ തീയതികളിൽ അദ്ദേഹം കേരളതിലുണ്ടാകും. ശനിയാഴ്ച കോഴിക്കോട് എത്തുന്ന അദ്ദേഹം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രചാരണത്തിനെത്തും. ഞായറാഴ്ചത്തെ പ്രചാരണത്തിന് അന്തിമ രൂപമായിട്ടില്ല. പിന്നീട് അറിയിക്കുമെന്ന് കെ.പി.സി.സി. വൃത്തങ്ങൾ പറഞ്ഞു.
നേമത്തും കഴക്കൂട്ടത്തും പ്രചാരണത്തിന് പ്രിയങ്കാ ഗാന്ധി എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സന്ദർശനം റദ്ദാക്കിയിട്ടുണ്ട്. രാഹുൽ ഗാന്ധി നേമത്ത് ഞായറാഴ്ച പ്രചാരണത്തിന് എത്തുമെന്നാണ് വിവരം.
കോവിഡ് നിരീക്ഷണത്തിലായതിനെ തുടർന്നാണ് പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കിയത്. നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ അറിയിച്ചുവെന്ന് പ്രിയങ്ക പ്രതികരിച്ചു. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്രക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്താനിരുന്നത്. നേമത്ത് യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരന്റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം കേരളത്തിലെത്തിയപ്പോൾ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ മുരളീധരൻ അതൃപ്തിയറിയിച്ചിരുന്നു. തുടർന്നാണ് വീണ്ടും കേരളത്തിലെത്തുമെന്ന് പ്രിയങ്ക അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.