കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. കൽപ്പറ്റയിൽ നടന്ന റോഡ് ഷോക്ക് പിന്നാലെയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്കയും രാഹുലിനൊപ്പമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായി ആയിരക്കണക്കിന് പ്രവർത്തകരാണ് എത്തിയത്.
തുറന്നവാഹനത്തിൽ ഇരുനേതാക്കളും പ്രവർത്തകരെ അഭിവാദ്യം ചെയ്താണ് കൽപ്പറ്റയിലേക്ക് നീങ്ങിയത്. ഹെലികോപ്റ്ററിലാണ് മൂപ്പൈനാട് തലയ്ക്കൽ ഗ്രൗണ്ടിലേക്ക് രാഹുലും പ്രിയങ്കയും എത്തിയത്. ഹെലിപാഡിന് സമീപവും രാഹുലിനെ സ്വീകരിക്കാനായി നൂറുകണക്കിന് ആളുകളെത്തിയിരുന്നു.
വയനാടിന് പുറമെ മറ്റ് ജില്ലകളിൽനിന്നുള്ള യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും കൽപ്പറ്റയിൽ എത്തിയിട്ടുണ്ട്. കൽപറ്റ മേഖലയിൽ പലയിടത്തും വാഹനഗതാഗതത്തിന് തടസം നേരിട്ടു.
എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ ഇന്ന് രാവിലെ നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോ നടത്തിയാണ് ആനി രാജയും പത്രികാസമർപ്പണത്തിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.