ന്യൂഡൽഹി : ആദിവാസികൾ രാജ്യത്തിന്റെ വിഭവങ്ങളുടെ അവകാശികളാണെന്നാണ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ബി.ജെ.പി നേതാക്കൾ ആദിവാസി എന്ന് വിളിക്കുന്നില്ല. ആദിവാസികളെ അവർ വിളിക്കുന്നത് വനവാസിയാണ്. ഹിന്ദുസ്ഥാന്റെ ആദ്യ ഉടമ ആദിവാസികളാണെന്ന് ബി.ജെപി നേതാക്കൾ ആദിവാസികളോട് പറയുന്നില്ല.
അവർ നി പറയുന്നത് ആദിവാസികൾ കാട്ടിൽ ജീവിക്കുന്നവരെന്നാണ്. ഭരണഘടനയിൽ പട്ടികവർഗങ്ങൾ എന്ന പദമാണ് ആദിവാസികളെ കുറിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഭരണഘടനാ അസംബ്ലിയിൽ പോലും ഗോത്രവർഗ പ്രതിനിധി ജസ്പാൽ സിംഗ് മുണ്ട ആദിബാസി (ആദിവാസി) എന്ന വാക്ക് ചോദിച്ചത് കൗതുകകരമാണ്. അവർക്കായി ബൻജാതി (വനവാസി) എന്ന വാക്ക് ഉപയോഗിച്ചതിന് അദ്ദേഹം വളരെ വിമർശിച്ചു.
വനവാസി (വനബാസി) എന്ന വാക്ക് ആർ.എസ്.എസ് കാമ്പയിനിൽ ആദ്യം മുതൽ തന്നെ ഉപയോഗിച്ചുവരുന്നു. ആനിമിസ്റ്റ് സംസ്കാരം പിന്തുടരുന്ന ആദിവാസികളെ ഹിന്ദുവൽക്കരിക്കാനാണ് 1952-ൽ വനവാസി കല്യാൺ ആശ്രമം രൂപീകരിക്കുന്നത്. അവരെ ആദിവാസികൾ എന്ന് വിളിച്ചാൽ മറ്റുള്ളവർ പുറത്ത് നിന്ന് വന്നവരാണെന്ന് അർഥമാക്കുമെന്ന് ആർ.എസ്.എസ് നേതാവ് രാം മാധവ് പറഞ്ഞു. മാധവിന്റെയും അദ്ദേഹത്തിന്റെ സംഘടനയുടെയും പ്രത്യയശാസ്ത്രമനുസരിച്ച്, ഹിന്ദുക്കൾ എല്ലാവരും ഇന്ത്യയുടെ യഥാർഥ നിവാസികളാണ്.
ആദിവാസികൾക്ക് വേണ്ടത് അവരുടെ സാമൂഹിക സ്ഥിതി മെച്ചപ്പെടുത്തലാണ്. ബി.ജെ.പി-ആർ.എസ്.എസ് ലക്ഷ്യം ആദിവാസികളെ കീഴ്പ്പെടുത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആദിവാസികൾക്ക് വനവിഭവങ്ങൾ നൽകി വനാവകാശ നിയമം നടപ്പാക്കിയത് കോൺഗ്രസ് സർക്കരാണ്. ആദിവാസി മേഖലകളിലെ സ്വയംഭരണാവകാശത്തിന് പെസ നിയനവും [പഞ്ചായത്തീരാജ് പട്ടികയിലുള്ള പ്രദേശങ്ങളിലേക്കുള്ള വിപുലീകരണ നിയമവും] ആവിഷ്കരിച്ചത് കോൺഗ്രസ് സർക്കരാണ്.
ആദിവാസികളുടെ അവകാശങ്ങൾക്കായി പോരാടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ. ഇന്ന് ബി.ജെ.പി തദേശീയരുടെ കീഴ് വഴക്കം ഉറപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. 'ആദിവാസികൾ രാജ്യത്തിന്റെ വിഭവങ്ങളുടെ അവകാശികളാണെന്നാണ് കോൺഗ്രസ് പറയുന്നത്. അവരും നമ്മളും തമ്മിലുള്ള വ്യത്യാസങ്ങൾ ആദിവാസികളെ നമ്മൾ വിളിക്കുന്ന പേരുകളിൽ മാത്രമല്ല, നമ്മുടെ മാനസികാവസ്ഥയിലും ഉണ്ട്. കോൺഗ്രസ് ആദിവാസികളുടെ ശാക്തീകരണത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.