പാലക്കാട്: യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് തേടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാലക്കാടെത്തി. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് പാലക്കാട് സ്റ്റേഡിയത്തിൽ രാഹുൽ എത്തിയത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ പര്യടനം നടത്തും. പാലക്കാട് കോട്ടമൈതാനത്ത് നിന്ന് ആരംഭിക്കുന്ന രാഹുൽ ഗാന്ധിയുടെ റോഡ് ഷോ തൃത്താല മണ്ഡലത്തിലെ കൂറ്റനാട് അവസാനിക്കും.
കോട്ടമൈതാനത്തിന് മുന്നിൽ കാറിൽ നിന്നുതന്നെ രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്യും. 12.30ന് തുടർന്ന് പറളി, മങ്കര വഴി 1.00ന് പത്തിരിപ്പാല. തുടർന്ന് ഒറ്റപ്പാലം വഴി 2.00ന് കുളപ്പുള്ളി തുടർന്ന് ഓങ്ങല്ലൂർ വഴി 2.30ന് പട്ടാമ്പി. തുടർന്ന് 3.00 മണി കൂറ്റനാട് വരെ റോഡ് ഷോ.
പാലക്കാട്ട് ഷാഫി പറമ്പിലിനും പത്തിരിപ്പാലയിൽ കോങ്ങാട്ടെ സ്ഥാനാർഥി യു.സി. രാമനും ഒറ്റപ്പാലം സ്ഥാനാർഥി ഡോ. പി. സരിനും വേണ്ടിയും വോട്ടഭ്യർഥിക്കും. കുളപ്പുള്ളിയിൽ ഷൊർണൂർ സ്ഥാനാർഥി ടി.എച്ച്. ഫിറോസ് ബാബുവിനും പട്ടാമ്പിയിൽ റിയാസ് മുക്കോളിക്കു വേണ്ടിയും സംസാരിക്കും.
കൂറ്റനാട്ട് തൃത്താല സ്ഥാനാർഥി വി.ടി. ബാൽറാമിനു വേണ്ടിയും സംസാരിക്കും. എല്ലായിടത്തും കാറിൽ നിന്ന് തന്നെയാണ് പ്രസംഗിക്കുക. കൂറ്റനാട് കഴിഞ്ഞു തിരിച്ചു പട്ടാമ്പി ഗവ. കോളജ് ഗ്രൗണ്ടിൽ നിന്ന് ഹെലികോപ്ടറിൽ പൊന്നാനിയിലേക്ക് യാത്ര തിരിക്കും.
വൈകീട്ട് അഞ്ചിന് ഹെലികോപ്റ്റര്‍ മാര്‍ഗം പെരിന്തല്‍മണ്ണയിലെത്തുന്ന രാഹുല്‍ ഗാന്ധി ഐ.എസ്.എസ് സ്കൂളില്‍ ഒരുക്കിയ ഹെലിപ്പാടില്‍ ഇറങ്ങും. തുടര്‍ന്ന് മനഴി സ്റ്റാൻഡ് മുതല്‍ അങ്ങാടിപ്പുറം മേല്‍പാലം വരെ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.