രാഹുൽ ഗാന്ധി 

ബഫർസോൺ വിഷയത്തിൽ ഇടപെട്ടതിന്റെ തെളിവുകൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി; ആക്രമണത്തിന് പരോക്ഷ മറുപടി

ന്യൂഡൽഹി: ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവക്കു ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനത്തിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ പ്രാദേശിക സമൂഹങ്ങളുടെയും അവരുടെ ജീവനോപാധികളുടെയൂം ദുഃസ്ഥിതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിരുന്നതായി വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി.

പരിസ്ഥിതിലോല മേഖലയുടെ കുറഞ്ഞ വീതി സംബന്ധിച്ച വ്യവസ്ഥ ഇളവു ചെയ്യണമെന്ന് കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി മന്ത്രാലയത്തോടും ആവശ്യപ്പെട്ട് ദുഃസ്ഥിതി നേരിടുന്നവരെ സഹായിക്കാൻ സംസ്ഥാന സർക്കാറിനും കേന്ദ്ര സർക്കാറിനും കഴിയും. ഇവരുടെ ശിപാർശയാണ് സുപ്രീംകോടതി പരിഗണിക്കുക. ജനങ്ങളുടെ ന്യായമായ വികസനാവശ്യങ്ങളും പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളും സന്തുലിതമായി പരിപാലിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുകയാണ് -രാഹുൽ ഗാന്ധി പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തും രാഹുൽ ഗാന്ധി പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം, ഓഫീസ് ആക്രമണത്തെ സംബന്ധിച്ച് രാഹുൽ ഗാന്ധി നേരിട്ട് പ്രതികരിച്ചിട്ടില്ല. നേരത്തെ, ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചുതകർത്തത്.

വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു.









Tags:    
News Summary - Rahul gandhi statement on SFI Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.