കോഴിക്കോട്: രാഹുൽ ഗാന്ധി വയനാട്ടിൽ മൽസരിക്കാൻ തയാറായാൽ പിന്മാറാൻ തയാറാണെന്ന് യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖ ് പ്രതികരിച്ചു. ഇന്ന് വൈകീട്ട് മുക്കത്ത് ചേരുന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് രാഹുലിനോട് ഇക്കാര്യം ആവശ്യപ്പെടും. രാഹുലിന്‍റെ സ്ഥാനാർഥിത്വം വയനാട്ടിൽ വികസനത്തിന്‍റെ അനന്ത സാധ്യതകളാണ് വഴിതെളിക്കുന്നത്. യു.ഡി.എഫ് പ്രവർത്തകർ വിശ്വസ്ത പ്രചാരകരായി മുന്നോട്ടു പോകുമെന്നും സിദ്ദീഖ് പറഞ്ഞു.
രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാൻ കേരളത്തിന് ലഭിക്കുന്ന സുവർണാവസരമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും. രാഹുലിന് വേണ്ടി വിവിധ സംസ്ഥാനങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു. മോദി ഭരണകൂടത്തെ താഴെയിറക്കാനുള്ള പോരാട്ടത്തിൽ ഡൽഹിയിൽ പോയി പിന്തുണ നൽകുമെന്ന് പറയുന്ന ഇടതുപക്ഷം, രാഹുലിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാൽ എതിർ സ്ഥാനാർഥിയെ പിൻവലിക്കുമോയെന്നും സിദ്ദീഖ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.