എം.പിയുടെ ഓഫീസ് സംരക്ഷിക്കാൻ സാധിക്കാത്ത പൊലീസിന്റെ സഹായം ആവശ്യമില്ല; ഇറക്കിവിട്ട് കോൺഗ്രസ്

കൽപ്പറ്റ: വയനാട് ഡി.സി.സി ഓഫീസിൽ നിന്നും പൊലീസിനെ ഇറക്കിവിട്ട് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സംരക്ഷിക്കാൻ സാധിക്കാത്ത പൊലീസിന്റെ സഹായം ആവശ്യമില്ലെന്ന് പറഞ്ഞായിരുന്നു ഓഫീസിൽ നിന്നും ഇറക്കിവിട്ടത്. ഡി.സി.സി ഓഫീസിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വാർത്തസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് അദ്ദേഹം കയർത്തിയിരുന്നു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് ശേഷവും മഹാത്മഗാന്ധിയുടെ ചിത്രം തൽസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നുവെന്നും ഇതിന്റെ ദൃശ്യങ്ങൾ ചില ഓൺലൈൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നുവെന്നും ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നുമായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. തുടർന്ന് വി.ഡി സതീശനും മാധ്യമപ്രവർത്തകനും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായി.

വാക്കേറ്റത്തിനിടെ പൊലീസ് ഡി.സി.സി ഓഫീസിലേക്ക് കടന്നു വന്നപ്പോഴാണ് ടി.സിദ്ധിഖ് ഉൾപ്പടെയുള്ള നേതാക്കൾ അവരോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ടത്.

Tags:    
News Summary - Rahul Gandhi wayanad office attack issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.