മുസ്‍ലീം ലീഗിെൻറ മൂന്നാം സീറ്റിെൻറ കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്ന് കെ. മുരളീധരൻ. നാളെ കോൺഗ്രസും ലീഗുമായി നടക്കുന്ന ഉഭയകക്ഷി ചർച്ചയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഒരിക്കലും ഇതിെൻറ പേരിൽ ഒരു തർക്കം യു.ഡി.എഫിലുണ്ടാകില്ല.
ഇത്തരം ചർച്ചകളൊന്നും യു.ഡി.എഫിെൻറ കെട്ടുറപ്പിനെ അത് ബാധിക്കില്ല. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം മാർച്ച് ആദ്യവാരമുണ്ടാകും. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ പരാജയം കോൺഗ്രസ് ഗൗരവമായി കാണുന്നു. തോറ്റ ഇടങ്ങളിൽ നിന്നും കെ.പി.സി.സി വിശദീകരണം തേടുെമന്നും മുരളീധരൻ പറഞ്ഞു.
മൂന്നാം സീറ്റിനായുള്ള ലീഗിെൻറ ആവശ്യത്തിൽ തെറ്റില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. കൂടുതൽ സീറ്റ് ചോദിക്കുന്നത് മുന്നണി രാഷ്ട്രീയത്തിൽ സ്വഭാവികമാണ്. പരസ്പരം വിട്ടുവീഴ്ച ചെയ്തുകൊണ്ടാണ് ഒരു മുന്നണി മുന്നോട്ടുപോവുകയെന്നും വേണുഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.