ആലപ്പുഴയുടെ ജനമനസ് കീഴടക്കി രാഹുൽ; 'ഭാരത് ജോഡോ യാത്ര' ഇന്ന് എറണാകുളം ജില്ലയിലേക്ക്

ആലപ്പുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് എറണാകുളം ജില്ലയിൽ പ്രവേശിക്കും. രണ്ട് ദിവസമാണ് എറണാകുളം ജില്ലയിലെ പര്യടനം. ഉച്ച് രണ്ട് മണിക്ക് കയർ തൊഴിലാളികളുമായി രാഹുൽ സംവദിക്കും. സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ ദിവസം പദയാത്ര പര്യടനം നടത്തിയത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 13-ാം ദിവസത്തിലേക്ക് കടന്നു.

Full View

രാവിലെ ചേർത്തല എക്സ്പ്രസ് ബൈപ്പാസ് ജങ്ഷനിൽ നിന്നാരംഭിച്ച പദയാത്ര ഉച്ചക്ക് 11ന് കുത്തിയതോട് എൻ.എസ്.എസ് ബിൽഡിങ് പ്രഭാത വിശ്രമത്തിനായി നിർത്തും. തുടർന്ന് വൈകീട്ട് നാലിന് കുത്തിയതോട് നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് എറണാകുളം ജില്ലയുടെ അതിർത്തിയായ അരൂരിൽ സമാപിക്കും. കുമ്പളം ടോൾ പ്ലാസ ജങ്ഷനിലാണ് രാത്രി വിശ്രമം. നാളെ എറണാകുളം ജില്ലയിലെ പര്യടനം ആരംഭിക്കും.


സെപ്റ്റംബർ 17ന് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ച രാഹുൽ ഗാന്ധിയും സംഘാംഗങ്ങളും ആകെ 90 കിലോമീറ്ററാണ് പര്യടനം നടത്തിയത്. സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെ 18 ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.


തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാനപാത വഴിയുമായിരിക്കും പദയാത്ര. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. വിവിധ ജില്ലകളിലൂടെ യാത്ര കടന്നു പോകുന്ന ദിവസങ്ങൾ: എറണാകുളം -21, 22. തൃശൂർ -23, 24, 25. പാലക്കാട് -26, 27. മലപ്പുറം -28, 29.


കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. മൂന്നൂറ് സ്ഥിരാംഗങ്ങൾ 150 ദിവസങ്ങളായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 3571 കിലോമീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും.





Tags:    
News Summary - Rahul Gandhi won the hearts of the people of Alappuzha; 'Bharat Jodo Yatra' to Ernakulam district today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.