എസ്.എഫ്.ഐ നേതാവി​​െൻറ മാർക്ക് ലിസ്റ്റ് തിരുത്തിയ സംഭവം: പരീക്ഷ എഴുതിയാൽ പാസാകാത്ത്​ കൊണ്ടല്ലേ എഴുതിക്കാതെ പാസാക്കിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ മാർക്ക് ലിസ്റ്റ് തിരുത്തിയതിനെ ട്രോളി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതി പാസാകാനാണെങ്കിൽ എസ്.​ഐയിൽ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും കെ - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ എന്നും രാഹുൽ സമൂഹ മാധ്യമത്തിൽ കുറിച്ചു. പി.എം.ആർഷോയും എം.എം. മണിയും ഒരുമിച്ചിരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.

മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ ‘പൂജ്യം’ മാർക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം പിന്നീട് മഹാരാജാസ് കോളജ് തിരുത്തി. മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്സൈറ്റിൽനിന്നും പിൻവലിച്ചു.

രാഹുൽ മാങ്കൂട്ടത്തിലി​െൻറ കുറിപ്പ്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ പരീക്ഷ എഴുതാതെ തന്നെ മഹാരാജാസ് കോളജിൽ പാസ്സാക്കിയെന്ന് വാർത്ത. ശ്ശെടാ ഇതൊക്കെ ഒരു വാർത്തയാണോ?. പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയത്? അതിൽ അപ്പോൾ എന്താ ക്രമക്കേട്?. മാത്രമല്ല പരീക്ഷ എഴുതി പാസ്സാകാനാണേൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും K - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ.

Tags:    
News Summary - Rahul Mamkootathil criticize sfi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.