കോഴിക്കോട്: ചാണ്ടി ഉമ്മന്റെ ക്ഷേത്ര ദർശനത്തിൽ വിവാദം തുടരുന്നു. ബി.ജെ.പി നേതാവിന്‍റെയും ചാണ്ടി ഉമ്മന്‍റെയും ചിത്രങ്ങളോടെയുള്ള പ്രചരണത്തിന് മറുപടിയായി, ചിത്രം ക്രോപ് ചെയ്തതാണെന്ന് രാഹുൽ മാങ്കൂട്ടം മറുപടി നൽകിയിരുന്നു. ചാണ്ടി ഉമ്മനോടൊപ്പമുണ്ടായിരുന്നവരുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു.
എന്നാൽ, ചിത്രങ്ങളിൽ വ്യത്യസ്ത വസ്ത്രങ്ങളാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം നേതാവ് കെ. അനിൽ കുമാർ രംഗത്തെത്തി. പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജങ്ഷനിൽ എത്തി 1000 രൂപ പന്തയം തന്ന് പരസ്യമായി മാപ്പ് പറയുമെന്നാണ് അനിൽ കുമാറിന് രാഹുൽ മാങ്കൂട്ടം ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്.
‘ചാണ്ടി ഉമ്മന്റെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് അനിൽകുമാർ പ്രചരിപ്പിച്ചത് ക്രോപ്ഡ് ചിത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന സകലർക്കും ഇന്നലെ തന്നെ ബോധ്യപ്പെട്ടതാണ്. ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപ്പിച്ച ചിത്രത്തിൽ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാൻ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്! അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്നേഹത്തോടെ അപേക്ഷിക്കുന്നു’ -രാഹുൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
സൈബർ ലിഞ്ചിങ്ങിനെ പറ്റി കരയുന്ന അങ്ങയുടെ പാർട്ടിക്കാർ പറയുമ്പോൾ സംസ്ഥാന കമ്മിറ്റിയംഗമായ അങ്ങ് നടത്തുന്ന ഈ വ്യാജ പ്രചാരണവും സൈബർ അക്രമം തന്നെയാണ് എന്ന് ഭാവി ചർച്ചകളിൽ മറക്കരുതെന്നും രാഹുൽ പറഞ്ഞു.
ശ്രി K അനിൽകുമാർ.
ചാണ്ടി ഉമ്മന്റെ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് CPM നേതാവ് അനിൽകുമാർ പ്രചരിപ്പിച്ചത് ക്രോപ്ഡ് ചിത്രമാണ് എന്ന് അരിയാഹാരം കഴിക്കുന്ന സകലർക്കും ഇന്നലെ തന്നെ ബോധ്യപ്പെട്ടതാണ്.
കള്ളം പിടിക്കപ്പെട്ട ജാള്യതയിൽ പലരും അതിൽ നിന്നും പിൻവാങ്ങിയിട്ടും ശ്രി അനിൽകുമാർ പിൻവാങ്ങുന്നില്ല. ഒരു പക്ഷേ അദ്ദേഹം അരിയാഹാരം കഴിക്കില്ലായിരിക്കും.
ഇന്ന് അദ്ദേഹം പറയുന്നത് അദ്ദേഹം പ്രചരിപിച്ച ചിത്രത്തിൽ ധരിച്ച ചാണ്ടിയുടെ വസ്ത്രവും ഞാൻ പങ്ക് വെച്ച ചിത്രത്തിലെ ചാണ്ടി ഉമ്മന്റെ വസ്ത്രവും രണ്ടും രണ്ടാണ് എന്നാണ്!
അടിയന്തരമായി താങ്കൾ ഡോക്ടറെ കണ്ട് കണ്ണടയുടെ പവർ മാറ്റാൻ സ്നേഹത്തോടെ അപേക്ഷിക്കുന്നു. അങ്ങയുടെ പൂർണ്ണാരോഗ്യം ഞങ്ങൾ കോൺഗ്രസ്സുകാരുടെ ആവശ്യമാണ്....
വിഷയത്തിലേക്ക് വന്നാൽ അങ്ങ് പങ്ക് വെച്ച ചിത്രം ക്രോപ്ഡ് ആണ് എന്ന് തെളിയിക്കുന്നതിന് ആ ക്ഷേത്ര പരിപാടിയുടെ ചിത്രങ്ങളും വാർത്തയും ഞാൻ പങ്ക് വെക്കുന്നു.
ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച്ചാൽ ഏറ്റുമാനൂർ ജംഗ്ഷനിൽ എത്തി 1000 രൂപ പന്തായം തന്ന് അങ്ങയോട് ഞാൻ പരസ്യമായി മാപ്പ് പറയും....
തിരിച്ച് തെളിയിക്കാൻ പറ്റിയില്ല എങ്കിൽ 1000 രൂപ വേണ്ട മാപ്പ് പറയാൻ അങ്ങ് തയ്യാറുണ്ടോ?
Nb: സൈബർ ലിഞ്ചിംഗിനെ പറ്റി കരയുന്ന അങ്ങയുടെ പാർട്ടിക്കാർ പറയുമ്പോൾ സംസ്ഥാന കമ്മിറ്റിയംഗമായ അങ്ങ് നടത്തുന്ന ഈ വ്യാജ പ്രചാരണവും സൈബർ അക്രമം തന്നെയാണ് എന്ന് ഭാവി ചർച്ചകളിൽ മറക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.