രാഷ്ട്രീയ കാലാവസ്ഥ അനുകൂലം, സ്ഥാനാർഥിത്വം വലിയ അംഗീകാരം -രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥിയായി കോൺഗ്രസ് പാർട്ടി തന്നെ തീരുമാനിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ. പൊതുവിലെ രാഷ്ട്രീയ കാലാവസ്ഥ വളരെ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നെപ്പോലെയൊരു സാധാരണ പ്രവർത്തകന് പാർട്ടി ഏറെ അവസരങ്ങൾ നൽകിയിട്ടുണ്ട്. ഇപ്പോൾ തന്നിരിക്കുന്ന പാലക്കാട്ടെ സ്ഥാനാർഥിത്വവും വലിയ അവസരമാണ്. കെ.എസ്.യു സംസ്ഥാന സെക്രട്ടറിയായിരിക്കെ എനിക്ക് ചുമതലയുണ്ടായിരുന്നത് പാലക്കാട് ജില്ലയിലാണ്. അന്ന് തൊട്ട് ഈ നിമിഷം വരെ ഒരുപാട് സഹോദരങ്ങളുള്ള സ്ഥലമാണ് പാലക്കാട്.

പാലക്കാട്ടെ സ്ഥാനാർഥിയായി പാർട്ടി എന്നെ തീരുമാനിച്ചത് വലിയ അംഗീകാരമായി കാണുന്നു. മുതിർന്ന നേതാക്കളെ വിളിച്ചിരുന്നു. അവരുടെയെല്ലാം അനുഗ്രഹം എനിക്കുണ്ട്. പൊതുവിലെ രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് വളരെ അനുകൂലമാണ്. സിറ്റിങ് സീറ്റിൽ മത്സരിക്കുക എന്നത് വലിയ അവസരവും അതോടൊപ്പം വെല്ലുവിളിയുമാണ് -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 

വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. പത്രികാ സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ. വയനാട്ടിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേലക്കരയിൽ രമ്യ ഹരിദാസുമാണ് യു.ഡി.എഫ് സ്ഥാനാർഥികൾ.  

Tags:    
News Summary - Rahul Mamkootathil statement after candidate announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.