കൊച്ചി: ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഓഫിസിൽ നടത്തിയ റെയ്ഡില്‍ പൊലീസ് പിടിച്ചെടുത്ത കമ്പ്യൂട്ടറുകളും മോണിറ്ററുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉടന്‍ വിട്ടുനൽകണമെന്ന് ഹൈകോടതി. പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം എടുത്ത കേസില്‍ എന്തിനാണ് ചാനലിന്‍റെ എല്ലാ ഉപകരണങ്ങളും പിടിച്ചെടുക്കുന്നതെന്ന് കോടതി പൊലീസിനോട് ചോദിച്ചു. മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസ് തെളിയിക്കേണ്ടതെന്ന് പറഞ്ഞ കോടതി, ഒരാഴ്ചക്കുള്ളിൽ എല്ലാ ഉപകരണങ്ങളും വിട്ടു നൽകണമെന്നും നിർദേശിച്ചു.
തനിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ പി.വി ശ്രീനിജൻ എം.എൽ.എ നൽകിയ പരാതിയിൽ എടുത്ത കേസിലാണ് ചാനലിന്‍റെ ഉപകരണങ്ങൾ കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം പട്ടം ഓഫിസിൽ നടന്ന റെയ്ഡിൽ 29 കമ്പ്യൂട്ടർ, ലാപ്ടോപ്, കാമറകൾ തുടങ്ങിയവയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയക്കെതിരെ അടക്കം എസ്.സി–എസ്.ടി പീഡന നിരോധന നിയമം അനുസരിച്ച് പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.