ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​ങ്ങ​ൾ കു​റ്റ​പ്പു​ഴ​യി​ലെ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച്

ആ​സ്ഥാ​ന​ത്തേ​ക്ക്

ബി​ലീ​വേ​ഴ്​​സ്​ ച​ർ​ച്ചിലെ റെയ്​ഡ്​ ആർ.എസ്​.എസ്​ അജണ്ടയെന്ന്​ ആരോപണം

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്​​സ്​ ച​ർ​ച്ചി​ൽ ന​ട​ക്കു​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പ്​ പ​രി​ശോ​ധ​ന ആ​ർ.​എ​സ്.​എ​സ്​ തി​ര​ക്ക​ഥ​യാ​ണെ​ന്ന്​ വി​മ​ർ​ശ​നം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ സ​ഭ 6000 കോ​ടി രൂ​പ​യു​ടെ സം​ഭാ​വ​ന സ്വീ​ക​രി​ച്ചു എ​ന്ന ആ​ദാ​യ​നി​കു​തി വ​കു​പ്പി​െൻറ ക​ണ്ടെ​ത്ത​ൽ സം​ശ​യാ​സ്​​പ​ദ​മാ​ണെ​ന്നും സ​ഭ​യെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ക​യും അ​മേ​രി​ക്ക​യി​ൽ സ​ഭ​െ​ക്ക​തി​രെ കേ​സ്​ ഉ​ണ്ടാ​കു​ക​യും ചെ​യ്​​ത​തോ​ടെ ഇ​വ​രു​ടെ ഫ​ണ്ടു​​വ​ര​വ്​ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രു​ന്നു.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യ സ​ഭ പ​ല സ്ഥാ​പ​ന​ങ്ങ​ളും പൂ​ട്ടി​വ​രു​ക​യു​മാ​ണ്. 6000 കോ​ടി​യു​ടെ ത​ട്ടി​പ്പ്​ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ എ​ഫ്.​സി.​ആ​ർ.​എ ലം​ഘ​ന​ത്തി​ന്​ രാ​ജ്യ​ത്തെ​ത​ന്നെ വ​ലി​യ കേ​സാ​കും ബി​ലീ​വേ​ഴ്​​സ്​ ച​ർ​ച്ചി​നെ​തി​രെ വ​രു​ക​യെ​ന്നാ​ണ്​ സൂ​ച​ന.

മ​റ്റ് ​മ​ത​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള അ​സ​ഹി​ഷ്​​ണു​ത​യും റെ​യ്​​ഡി​ന്​ കാ​ര​ണ​മാ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. ഇ​ന്ത്യ​ക്ക​ക​ത്തും 16 രാ​ജ്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ഭ​യാ​ണ്​ ബി​ലീ​വേ​ഴ്​​സ്​ ച​ർ​ച്ച്. ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തോ​ടെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക​ട​ക്കം വി​ദേ​ശ​ഫ​ണ്ട്​ സ്വീ​ക​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ, അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്​​തു.

ത​ദ്ദേ​ശ തെ​ര​െ​ഞ്ഞ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ഒ​രു സ​ഭാ ആ​സ്ഥാ​ന​ത്ത്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്, അ​വ​രെ ഭീ​ഷ​ണി​െ​പ്പ​ടു​ത്തി കൂ​ടെ നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​െൻറ ഭാ​ഗ​മാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags:    
News Summary - raid on Believers Church was an RSS agenda Allegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.