നെടുമങ്ങാട്: ആർ.എസ്.എസ് നെടുമങ്ങാട് ജില്ല കാര്യാലയത്തിൽനടന്ന പൊലീസ് റെയ്ഡി ൽ ആയുധങ്ങളും ബോംബ് നിർമാണത്തിനുപയോഗിക്കുന്നതെന്ന് സംശയിക്കുന്ന സാധനങ്ങളും പ ിടിച്ചെടുത്തു. മേലാങ്കോട് ദേവീ ക്ഷേത്രത്തിന് സമീപമുള്ള ഇരുനില മന്ദിരത്തില്‍ സംഘമ ന്ദിര്‍ എന്ന കാര്യാലയത്തില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ഡിവൈ.എസ്.പി അശോകിെൻറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
കുപ്പികളില്‍ കരുതിയിരുന്ന ഹൈഡ്രജന്‍ പെറോക്സൈഡ്, വാൾ, എസ് കത്തികള്‍, പ്ലാസ്റ്റിക് ചാക്കില്‍ പൊതിഞ്ഞുസൂക്ഷിച്ചിരുന്ന കൂര്‍ത്ത കരിങ്കല്‍ ചീളുകള്‍, ദണ്ഡുകൾ, അറ്റത്ത് ആണികള്‍ തറച്ച കുറുവടികൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ഹർത്താൽ ദിനത്തിൽ ആർ.എസ്.എസ്-ബി.ജെ.പി സംഘം നെടുമങ്ങാട്ടും പരിസരങ്ങളിലും നടത്തിയ ആക്രമണത്തിനുപയോഗിച്ച ആയുധങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നും ബോംബേറ് കേസിലെ പ്രധാനപ്രതി ആർ.എസ്.എസ് പ്രചാരക് ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണ്‍ ഇവിടെ താമസിക്കാറുണ്ടെന്നും പെലീസിന് വിവരം ലഭിച്ചിരുന്നു.
വ്യാഴാഴ്ച ബി.ജെ.പി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള ഡിവൈ.എസ്.പി ഓഫിസ് മാര്‍ച്ചിൽ സംഘർഷമുണ്ടാകുമെന്ന സൂചനയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.