കോട്ടയം: യാത്രക്കാരെ കാത്ത് റെയിൽവേ സ്റ്റേഷനുകൾക്കുപുറത്ത് ഇനി വാടക ബൈക്കുകളും. സംസ്ഥാനത്തെ 15 സ്റ്റേഷനുകളിൽ വാടകക്ക് ഇരുചക്രവാഹനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതിയുമായി റെയിൽവേ. സ്വകാര്യസംരംഭകരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി തിരുവനന്തപുരം ഡിവിഷൻ കമേഴ്സ്യൽ വിഭാഗം ടെൻഡർ ക്ഷണിച്ചു. അഞ്ചുവർഷത്തേക്കാണ് കരാർ. ഡിസംബർ ഒന്നിന് ടെൻഡർ തുറക്കും. അനുയോജ്യമെന്ന് കണ്ടെത്തുന്ന കമ്പനിക്ക് ഉടൻ കരാർ നൽകുമെന്നും അധികൃതർ അറിയിച്ചു.
സ്റ്റേഷനിലിറങ്ങുന്ന യാത്രക്കാരന് റെയിൽവേ ഒരുക്കുന്ന കൗണ്ടറിൽ ബന്ധപ്പെട്ട് ബൈക്ക് വാടകക്കെടുക്കാം. മണിക്കൂറടിസ്ഥാനത്തിലാകും വാടകയെങ്കിലും ആവശ്യക്കാർ ഏറുേമ്പാൾ നിരക്ക് വർധിക്കും. 150 രൂപ മിനിമം ഈടാക്കാൻ ധാരണയായിട്ടുണ്ടെങ്കിലും മണിക്കൂറടിസ്ഥാനത്തിലുള്ള തുകയിൽ തീരുമാനമായിട്ടില്ല. ഓട്ടോറിക്ഷയേക്കാൾ കുറഞ്ഞ നിരക്കാകുമെന്നാണ് റെയിൽവേ നൽകുന്ന സൂചന. വാടകത്തുകയിൽ നിശ്ചിത ശതമാനം റെയിൽവേക്ക് ലഭിക്കും. ആറ് ബൈക്കുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം കരാർ കമ്പനിക്ക് റെയിൽവേ ഒരുക്കിനൽകും.
കൂടുതൽ വണ്ടികൾ പാർക്ക് ചെയ്യാൻ കരാറുകാരൻ പ്രത്യേകമായി പുറത്ത് സ്ഥലം കണ്ടെത്തണം. സ്ത്രീകളെക്കൂടി ലക്ഷ്യമിട്ട് ഗിയർലെസ് സ്കൂട്ടറുകളാകും ഒരുക്കുക.
സ്റ്റേഷനിലിറങ്ങി ചെറുയാത്രകൾക്കുശേഷം മടങ്ങിപ്പോകുന്നവർ സംവിധാനം ഉപയോഗിക്കുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ഡ്രൈവിങ് ലൈസൻസിെൻറയും തിരിച്ചറിയൽ കാർഡിെൻറയും പകർപ്പ് നൽകിയാൽ വണ്ടി ലഭിക്കും. ഇന്ധനച്ചെലവ് വാടകക്കെടുക്കുന്നയാൾ വഹിക്കണം. തിരിച്ചേൽപിക്കുന്നതുവരെ ഉത്തരവാദി വാടകക്കാരനായിരിക്കും.
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യാത്രക്കാർക്ക് ചെങ്ങന്നൂർ സ്റ്റേഷനിൽ 10 ബുള്ളറ്റ് ബൈക്കുകൾ വാടകക്ക് ലഭ്യമാക്കിയിരുന്നു. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അടുത്തിടെ തിരുവനന്തപുരം ഡിവിഷനു കീഴിലെ നാല് സ്റ്റേഷനുകളിൽ 'റെൻറ് എ കാർ' ആരംഭിച്ചിരുന്നെങ്കിലും കോവിഡിനെത്തുടർന്ന് നിലച്ചിരുന്നു.
തിരുവനന്തപുരം സെൻട്രൽ
കൊച്ചുവേളി
കഴക്കൂട്ടം
വർക്കല
കൊല്ലം
ചെങ്ങന്നൂർ
കോട്ടയം
തൃപ്പൂണിത്തുറ
ആലപ്പുഴ
എറണാകുളം ജങ്ഷൻ
എറണാകുളം ടൗൺ
ആലുവ
അങ്കമാലി
ചാലക്കുടി
തൃശൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.