മോദിയുടെ ട്രെയിനിൽ ഊണിന് 95 രൂപ; കേരളത്തിലെ ജനകീയ ഹോട്ടലിൽ 20 രൂപ മാത്രം!

ഊണി​െൻറ വിലയെ ചൊല്ലി കേന്ദ്ര, സംസ്ഥാന സർക്കാർ അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിൽ കൊമ്പുകോർക്കുന്നു. ഫെബ്രുവരി 24 മുതലാണ് റെ​യി​ല്‍വേ സ്റ്റേ​ഷ​നു​ക​ളി​ലെ ഭ​ക്ഷ​ണ​ശാ​ല​ക​ളി​​​ലെ വി​ഭ​വ​ങ്ങ​ളു​ടെ വി​ല കു​ത്ത​നെ കൂ​ട്ടിയത്. റെ​യി​ല്‍വേ കാ​റ്റ​റി​ങ് ആ​ന്‍ഡ് ടൂ​റി​സം കോ​ർ​പ​റേ​ഷ​നാണ് വർധന പ്രഖ്യാപിച്ചത്. ഈ നടപടി സാധാരണ​ക്കാരായ യാത്രക്കാരെ കൂടുതൽ ദുരിതത്തിലേക്ക് നയിക്കുകയാണെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളിലും വിമർശനം ഉയർന്നത്. കേരളത്തിൽ കുടുംബശ്രീ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ഹോട്ടലുകളിൽ 20രൂപ മാത്രമാണ് ഉൗണിന് വില. ഈ സാഹചര്യം നിലനിൽക്കുമ്പോൾ റെയിൽവേ അ​ഞ്ച് ശ​ത​മാ​നം ജി.​എ​സ്.​ടി ഉ​ള്‍പ്പെ​ടെ​യാ​ണ് പു​തു​ക്കി​യ വി​ല നിശ്ചയിച്ചിരിക്കുന്നത്. 59 രൂ​പ​യു​ണ്ടാ​യി​രു​ന്ന ഊ​ണി​ന് 95 രൂ​പയാണിപ്പോൾ നൽകേണ്ടത്.

പ​ഴം​പൊ​രി​ക്ക് 20 രൂ​പ​യാ​ണ് പു​തു​ക്കി​യ വി​ല. നേ​ര​േ​ത്ത 13 രൂ​പ​യു​ണ്ടാ​യി​രു​ന്ന പ​ഴം​പൊ​രി​ക്ക് 55 ശ​ത​മാ​ന​മാ​ണ് വി​ല​വ​ർ​ധ​ന. മു​ട്ട​ക്ക​റി​യു​ടെ വി​ല 32ല്‍നി​ന്ന് 50 രൂ​പ​യും ക​ട​ല​ക്ക​റി​യു​ടെ വി​ല 28 രൂ​പ​യി​ല്‍നി​ന്ന് 40 രൂ​പ​യു​മാ​ക്കി. പ​രി​പ്പു​വ​ട, ഉ​ഴു​ന്നു​വ​ട, സ​മോ​സ എ​ന്നി​വ സെ​റ്റി​ന് 17 ആ​യി​രു​ന്ന​ത് 25 രൂ​പ​യാ​യി. ചി​ക്ക​ൻ ബി​രി​യാ​ണി​ക്ക് ഇ​നി 100 രൂ​പയും മു​ട്ട ബി​രി​യാ​ണി​ക്ക് 80 രൂ​പ​യും വെ​ജി​റ്റ​ബി​ള്‍ ബി​രി​യാ​ണി​ക്ക് 70 രൂ​പ​യും ന​ല്‍ക​ണം. ​കേന്ദ്രസർക്കാറിന്റെ ​ജനദ്രോഹ നയങ്ങളുടെ തുടർച്ചയാണ് റെയിൽവേയുടെ ഭക്ഷണ വിലവർധനയെന്നാണ് ആക്ഷേപം. മോദിയുടെ ട്രെയിനിൽ 95രൂപ, കേരളത്തിലെ ജനകീയ ഹോട്ടലിൽ 20 രൂപ മാത്രം!. കേന്ദ്രത്തി​െൻറ ഊണിന് 95 രൂപ, പിണറായിയുടെ ഊണിന് 20 രൂപ എന്നിങ്ങനെയാണ് പ്രചാരണം മുറുകുന്നത്. എന്നാൽ, ജനകീയ ഹോട്ടലുകളിലെ ഊണിൽ മത്സ്യമില്ലെന്നും മറ്റുമുള്ള മറുവാദവും സജീവമാണ്. 

Tags:    
News Summary - Railway Meals: Price hike in effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.