കൊല്ലം: തീവണ്ടികളുടെ പുതിയ സമയക്രമം കാരണം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് സംബന്ധിച്ച പരാതി പരിശോധ ിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം ഡോ. കെ. മോഹൻകുമാർ ദക്ഷിണമേഖല (തിരുവനന് തപുരം) ഡിവിഷണൽ െറയിൽവേ മാനേജർക്ക് നിർദേശം നൽകി. ഫ്രണ്ട്സ് ഓൺ െറയിൽസ് സെക്രട്ടറി നൽകിയ പരാതിയിലാണ് നടപടി.
ഉദ്യോഗസ്ഥരും വിദ്യാർഥികളും യാത്രചെയ്യുന്ന സമയത്ത് തീവണ്ടിയില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നെന്ന് പരാതിയിൽ പറയുന്നു. വഞ്ചിനാട്, ഇൻറർസിറ്റി എക്സ്പ്രസുകൾ രാവിലെ 10ന് മുമ്പ് തിരുവനന്തപുരത്ത് എത്തണമെന്ന് കമീഷൻ നേരത്തെ നിർദേശം നൽകിയിരുന്നു. കേസ് ഓഗസ്റ്റ് ആറിന് കൊല്ലത്ത് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.