തിരുവനന്തപുരം: സ്കൂളിലെത്തുമ്പോഴും മടങ്ങുമ്പോഴും കുട്ടികൾ അപകടരഹിതമായി റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നെന്ന് ഉറപ്പാക്കാൻ സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ബോധവത്കരണം നൽകണം.
നിശ്ചയിച്ച സ്ഥലത്തുകൂടിയല്ലാതെ റെയിൽവേ ലൈൻ മുറിച്ചുകടക്കാൻ ശ്രമിക്കരുത്. ക്രോസ് ഉള്ളിടത്ത് കൂടി മാത്രം ലൈൻ മുറിച്ചുകടക്കുന്നതിന് ആവശ്യമായ നിർദേശം അധ്യാപകരും രക്ഷാകർത്താക്കളും നൽകണം.
സിഗ്നലുകൾ ശ്രദ്ധിച്ചുമാത്രം ട്രാക്ക് മുറിച്ചുകടക്കണം. ട്രാക്കിൽ കൂട്ടംകൂടി നിൽക്കുകയയോ നടക്കുകയോ ചെയ്യരുത്. ഗേറ്റ് അടച്ചിട്ടിരിക്കുന്ന സമയം ഒരുകാരണവശാലും ലൈൻ മുറിച്ചുകടക്കാൻ പാടില്ല. ട്രാക്കിനടുത്ത് എത്തുമ്പോൾ ഫോൺ, ഹെഡ് സെറ്റ് എന്നിവ ഉപയോഗിക്കാൻ പാടില്ല. കുട്ടികൾ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ഒട്ടേറെ അപകടങ്ങൾ നടന്നതിനെ തുടർന്നാണ് സർക്കുലർ പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.