തിരുവനന്തപുരം: കാലവർഷക്കെടുതി കലുഷിതമാണെന്നും ഏവരും ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി ടോം ജോസ്. അവലോകനങ്ങൾ കൃത്യമായി നടക്കുന്നുണ്ട്. സൈനിക സഹായവും ലഭിച്ചു. ഇതുകൂടാതെ കർണാടക, തമിഴ്നാട് സർക്കാറുകളുടെ സഹായവും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. കർണാടകം 10 കോടിയാണ് നൽകിയത്. പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
എല്ലാം സജ്ജമാണ്. കലക്ടർമാർക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രണാതീതമാകുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഓഫീസുകൾക്ക് അവധി നൽകാനും തീരുമാനിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളം ഇപ്പോൾ സുരക്ഷിതമാണ്. റൺവേയിൽ വെള്ളം കയറാതെ ശ്രദ്ധിക്കുന്നുണ്ട്. വിമാനത്താവളം അടക്കേണ്ടി വന്നാൽ തിരുവനന്തപുരം വിമാനത്താവളം സജ്ജമാക്കും.
വയനാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് കെടുതി നേരിടുന്നത്. പെരിയാർ കരകളിൽ ജാഗ്രത തുടരും. 6500 കുടുംബങ്ങളെയാണ് ഇവിടെ നിന്ന് മാറ്റി പാർപ്പിക്കേണ്ടി വരും. ഇതുവരെയും കാര്യങ്ങൾ നിയന്ത്രണത്തിലാണ്. ആലുവ ബലിതർപ്പണ ചടങ്ങിന് മാറ്റമില്ലെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.