സംസ്ഥാനത്ത്​ നാളെയും മഴ തുടരും; അഞ്ച്​ ജില്ലകളിൽ മഞ്ഞ അലർട്ട്​

തിരുവനന്തപുരം: സംസ്ഥാനത്ത്​ ചൊവ്വാഴ്ചയും ശക്തമായ മഴ തുടരും. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ അഞ്ച്​ ജില്ലകളിൽ ചൊവ്വാഴ്ച മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴക്കാണ്​ സാധ്യത. മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം.

മധ്യകിഴക്കൻ അറബിക്കടലിന്​ മുകളിലെ അതിശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ്‌ ജൂൺ 14 രാവിലെ വരെ വടക്ക് ദിശയിൽ സഞ്ചരിക്കുമെന്ന്​ കേന്ദ്ര കാലാവസ്ഥവകുപ്പ്​ അറിയിച്ചു. തുടർന്ന് വടക്ക്, വടക്ക് കിഴക്ക് ദിശ മാറി സൗരാഷ്ട്ര-കച്ച് അതിനോട് ചേർന്ന തീരത്തേക്ക്​ പ്രവേശിക്കും.

ഗുജറാത്തിലെ മാണ്ഡവിക്കും കറാച്ചിക്കും ഇടയിൽ ജൂൺ 15ന് മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ കരയിൽ പ്രവേശിക്കാനാണ്​ സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

Tags:    
News Summary - Rain will continue in the state tomorrow; Yellow alert in five districts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.