മഴക്കെടുതി: കർണാടകയിലും പച്ചക്കറിക്ക് തീവില

കോഴിക്കോട്: കർണാടകയിലെ ഹോൾസെയിൽ മാർക്കറ്റുകളിലും പച്ചക്കറി വില കുതിച്ചുയരുന്നു. വടക്കൻ കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന മൈസൂർ, ഗുണ്ടൽപ്പേട്ട് മാർക്കറ്റുകളിൽ രണ്ടാഴ്ചക്കിടെ പച്ചക്കറിക്ക് ഇരട്ടിയിലധികമാണ് വില കൂടിയത്. മഴ തുടരുന്നതിനാൽ വില കുറയാൻ സാധ്യതയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.

കർണാടകയിൽ കാർഷിക വിളകൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന മൈസൂർ, കൂർഗ് ജില്ലകളിലുണ്ടായ മഴക്കെടുതിയാണ് രണ്ടാഴ്ചക്കിടെ പച്ചക്കറി വില കൂട്ടിയത്. ക്രിസ്തുമസിന് മുമ്പ് വലിയ രീതിയിൽ വില കുറയാൻ സാധ്യതയില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ കർണാടകയിലെ മാർക്കറ്റുകളിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറിയെത്തിക്കുമ്പോൾ ഡീസൽ വില പോലും ലഭിക്കുന്നില്ലെന്ന് കേരളത്തിൽ നിന്നുള്ള വ്യാപാരികൾ പറയുന്നു.

തമിഴ്നാട്ടിൽ നിന്ന് കർണാടകയിലേക്ക് പഴയപടി പച്ചക്കറി എത്തിയാൽ വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷയും കച്ചവടക്കാർക്കുണ്ട്.

Tags:    
News Summary - Rainfall: Vegetable price fires in Karnataka too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.